|    Dec 11 Sun, 2016 5:23 pm
FLASH NEWS

ഫൈസല്‍ വധം: അന്വേഷണം പുരോഗമിക്കുന്നു; പ്രതികള്‍ ഉടന്‍ പിടിയിലായേക്കും

Published : 21st November 2016 | Posted By: SMR

തിരൂരങ്ങാടി:കൊടിഞ്ഞി ഫാറൂഖ്‌നഗര്‍ പുല്ലാണി  ഫൈസല്‍ (30)കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന.ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്തു വരികയാണ്.സംഭവം നടന്നയുടനെതന്നെ സമീപത്തെ കടകളില്‍സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിരുന്നു. മൊബൈല്‍  കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.പതിവായി അതിരാവിലെ പുറത്തിറങ്ങാറില്ലാത്ത ഫൈസല്‍ സംഭവ ദിവസം  താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വിവരം നല്‍കിയ ആളെയാണ് പോലിസ് അന്വേഷിച്ചുവരുന്നത്.കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ പൂര്‍ണമായും ഈ വിവരം അറിയാമായിരുന്നുള്ളൂ എന്നാണ് പൊലീസിന്റെ  ഉറച്ച വിശ്വാസം. മതം മാറിയതിനാല്‍ ഫൈസലിന് ചില ബന്ധുക്കളില്‍നിന്നും വധഭീഷണിയുണ്ടായിരുന്നുഎന്ന് ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെയടക്കം  ഏതാനുംപേരെ  പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.ഉടന്‍തന്നെ പ്രതികള്‍ വലയിലാവുമെന്നാണ് പോലിസ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 153 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക