|    Dec 3 Sat, 2016 1:34 am
FLASH NEWS

ഫൈസല്‍ വധം: തീവ്ര സംഘടനയെന്ന പ്രചാരണം ആര്‍എസ്എസിനെ രക്ഷപ്പെടുത്താനെന്ന്

Published : 25th November 2016 | Posted By: SMR

faizal

പരപ്പനങ്ങാടി: കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിലെ പ്രതികള്‍ തീവ്ര സംഘടനയിലെ പ്രവര്‍ത്തകരെന്ന പ്രചാരണത്തിന് പിന്നില്‍ ആര്‍എസ്എസിനെ രക്ഷപ്പെടുത്താനെന്ന ആരോപണം ശക്തം. ഫൈസ ലിന്റെ  കൊലപാകം നടന്നിട്ട്  ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന അന്നു തന്നെ പ്രതികള്‍ വലയിലായിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളില്‍ പ്രതികളെ ജനത്തിന്  മുന്നില്‍ കൊണ്ടു വരുമെന്നുമുള്ള  പോലിസിന്റ പ്രഖ്യാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്തതോടെ സംശയം ബലപ്പെടുകയാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസിനെ മാറ്റി പകരം ചെറിയ സംഘടനകളെ പേര് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിരവധി പേരെ സംഭവത്തെ തുടര്‍ന്ന് കയറ്റഡിയിലെടുക്കുന്നുവെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും കൊടിഞ്ഞിയിലെ ഡ്രൈവിങ്്് സ്‌കൂള്‍ നടത്തുന്ന പള്ളിപ്പടി സ്വദേശിയടക്കമുള്ളവര്‍ നിരന്തരം ഫൈസലിനെ കൊല്ലുമെന്ന് പറഞ്ഞ വിവരം ഫൈസലിന്റെ മാതാവ് മീനാക്ഷി സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതി ല്‍ പളളിപ്പടി സ്വദേശി ആര്‍എസ്എസ് പ്രവര്‍ത്തകനും രണ്ട് തവണ ഒടിസി (ആര്‍എസ്എസിന്റെ വിദഗ്ധ പരിശീലനം) കഴിഞ്ഞ വ്യക്തി കൂടിയാണ്. ഈ വിവരങ്ങളെല്ലാം പരസൃമായിട്ടും സംഭവത്തില്‍ ആര്‍എസ്എസ് അല്ല എന്ന തരത്തിലേക്കു അന്വേഷണം നീങ്ങുന്നതിലാണ് ദുരൂഹത. സമാനമായ യാസിര്‍ വധക്കേസിലെ പ്രതി ജില്ലയിലെ ആര്‍എസ്‌സിന്റെ തലപ്പത്ത് എത്തിയതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഇത്തരം ആക്രമങ്ങള്‍ തുടങ്ങുന്നത്.  പോലിസ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ഗൂഡാലോചന മാത്രമാണ് തെളിയിക്കപ്പെട്ടതെന്നും ആക്രമികളെ കണ്ടെത്തിയിട്ടില്ലെന്നു മാണ്. പ്രതികളെ പിടികൂടുന്നതിന് മുന്‍പ് ഗൂഡാലോചന ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കേസിന്റെ മുന്നോട്ടുള്ള വഴിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പോലിസിന്റെ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് തിരൂരങ്ങാടി ഡിവിഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഹമീദ് പരപ്പനങ്ങാടി, റിയാസ് തിരൂരങ്ങാടി എന്നിവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,111 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day