|    Dec 7 Wed, 2016 7:56 pm
FLASH NEWS

ഫൈസലിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം: എസ്ഡിപിഐ

Published : 21st November 2016 | Posted By: SMR

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടംബത്തെ എസ്ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ടാണ് ജില്ലാ ആക്ടിങ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടിയുടെ നേതൃത്വത്തിലുള്ള സംഘം കൊടിഞ്ഞിയിലെ വീട്ടിലെത്തിയത്. ഫൈസലിന്റെ ഘാതകരെ കണ്ടെത്താന്‍ പഴുതടച്ചുള്ള സമഗ്രാന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ ഭാര്യാപിതാവിനെയും ബന്ധുക്കളെയും കൂട്ടാന്‍ റെയില്‍വേസ്റ്റേഷനിലേക്കു പുറപ്പെട്ട ഫൈസലിനെ അപായപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവത്തിലെ ഗൂഢാലോചനക്കാരെയും പ്രതികളെയും കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നിയമ പിന്തുണ നല്‍കുമെന്നും ഫൈസലിന്റെ മരണത്തോടെ ആശ്രയമറ്റ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, ഭാരവാഹികളായ ടി എം ഷൗക്കത്ത്, ബഷീര്‍ പൂവില്‍, കെ അശ്‌റഫ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ ആരിഫ, പി പി സുനിയ്യ, ലൈല ശംസുദ്ധീന്‍, പി സലീന ദാവൂദ്, വി റംല, എ സി സൈഫുന്നീസ ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day