|    Dec 8 Thu, 2016 7:52 pm

ഫൈവ് സ്റ്റാര്‍ ചോക്ക്‌ലേറ്റില്‍ പല്ല്

Published : 25th October 2016 | Posted By: SMR

പറവൂര്‍: ബേക്കറിയില്‍നിന്നു വാങ്ങിയ ഫൈവ് സ്റ്റാര്‍ ചോക്ക്‌ലേറ്റില്‍ മനുഷ്യന്റെ പല്ലു കണ്ടെത്തിയതായി പരാതി. ഇളന്തിക്കര തൈക്കൂട്ടത്തില്‍ വീട്ടില്‍ ആന്‍സണ്‍ ആണ് പരാതിക്കാരന്‍. ഏതാനും ദിവസം മുമ്പ് പുത്തന്‍വേലിക്കരയിലെ ബേക്കറിയില്‍നിന്നാണ് ചോക്ക്‌ലേറ്റ് വാങ്ങിയത്. ഇതിലൊന്നിലാണ് മനുഷ്യന്റെ പല്ല് കണ്ടെത്തിയത്. തുടര്‍ന്ന് ആന്‍സണ്‍ കമ്പനി കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനാണ് മറുപടി കിട്ടിയത്.
എന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ കമ്പനിയില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ ആന്‍സന്റെ വീട്ടിലെത്തി ചോക്ക്‌ലേറ്റ് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. ആന്‍സണ്‍ നല്‍കാന്‍ തയ്യാറായില്ല. ചോക്ക്‌ലേറ്റ് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തന്‍വേലിക്കര പോലിസിലും  ഉപഭോക്തൃ കോടതിയിലും കേസ് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day