|    Dec 9 Fri, 2016 5:29 am
FLASH NEWS

ഫേസ് ബുക്ക് വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന യുവാവ് പിടിയില്‍

Published : 3rd November 2016 | Posted By: SMR

മട്ടാഞ്ചേരി: ഫേസ്ബുക്ക് വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരെ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയ്യുന്നയാള്‍ ഫോര്‍ട്ട്‌കൊച്ചി പോലിസിന്റ പിടിയിലായി. മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ റോഡില്‍ ഷഹബാന്‍ കെ എസ് (26)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ് ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവരുടെ വാട്ട്‌സ് ആപ്പ് നമ്പര്‍ കൈക്കലാക്കി ചാറ്റിങ്ങിലൂടെ ലൈംഗീക വീഡിയോകളും സന്ദേശങ്ങളും അയച്ച് സ്ത്രീകളെ വരുതിയിലാക്കും. പിന്നീട് ഇവരുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ കൈവശപ്പെടുത്തി സൗഹൃദത്തിന്റെ പേരില്‍ സ്വര്‍ണവും പണവും കൈവശപ്പെടുത്തുകയാണ് ഇയാളുടെ രീതി. പിന്നീട് കൂടുതല്‍ സ്വര്‍ണം നല്‍കാതിരിക്കുകയോ നല്‍കിയ സ്വര്‍ണം തിരിച്ച് ചോദിക്കുകയോ ചെയ്താല്‍ നഗ്‌ന ഫോട്ടോകളും വീഡിയോകളും നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് പോലിസ് പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മരട് ന്യൂക്ലിയസ് മാളില്‍ വിളിച്ചുവരുത്തി പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്രതി ഇത്തരത്തില്‍ ഇരുപതോളം സ്ത്രീകളെ ചൂഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. ഇയാള്‍ വധശ്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മനാഫ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം എ ജോണ്‍, ജി രാജേഷ്, ശ്രീനാഥ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day