|    Dec 8 Thu, 2016 5:38 am
FLASH NEWS

ഫിഷറീസ് സ്‌കൂളുകളുടെ സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി

Published : 22nd October 2016 | Posted By: SMR

കാസര്‍കോട്്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയിലാണ് സര്‍ക്കാരെന്നും ഇതിന്റെ ഭാഗമായി മല്‍സ്യ തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഫിഷറീസ് സ്‌ക്കൂളുകളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പഠനനിലവാരം ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി. ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് 1.20 കോടി രൂപ ചെലവില്‍ നിര്‍മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ് അലി, വൈസ്് പ്രസിഡന്റ് ലക്ഷ്മിബാലന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, തീരദേശ വികസന കോര്‍പറേഷന്‍ റീജിണല്‍ മാനേജര്‍ കെ രഘു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഉദുമ പഞ്ചായത്ത് അംഗം കെ ശ്യാമള, ശംഭു ബേക്കല്‍, എ കുഞ്ഞിരാമന്‍, ടി വി പുഷ്പവല്ലി, ഫാത്തിമത്ത് നസീറ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മധു മുദിയക്കാല്‍, ബി ആര്‍ വിദ്യാസാഗര്‍, ഡിഡിഇ യു കരുണാകരന്‍, ഡിഇഒ കെ പി പ്രകാശ്കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് എ വി സുഗതന്‍, ഹെഡ്മാസ്റ്റര്‍ കെ ജയപ്രകാശ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day