|    Dec 8 Thu, 2016 3:42 am
FLASH NEWS

ഫിലിപ്പീന്‍സ് മുന്‍ മേയര്‍ ജയിലില്‍ കൊല്ലപ്പെട്ടു

Published : 6th November 2016 | Posted By: SMR

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുദര്‍ത്തേയുടെ മയക്കുമരുന്നു മാഫിയക്കെതിരായ നടപടിയെ തുടര്‍ന്ന് ജയിലിലായ ഫിലിപ്പീന്‍സിലെ അല്‍ബോന മേയര്‍ റൊണാള്‍ഡോ എപിസോന ജയിലില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ജയിലിലെ അദ്ദേഹത്തിന്റെ സെല്ലില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നു കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആളാണ് കൊലപാതകത്തിനു പിന്നില്‍ എന്ന് പോലിസ് അറിയിച്ചു. എപിസോനയെ വെടിവച്ച ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും വെടിയുതിര്‍ത്തു. അനധികൃത ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ വെടിവച്ചതെന്നും പോലിസ് പറഞ്ഞു. മധ്യ ഐലന്‍ഡിലെ അല്‍ബേന മേയറായിരുന്ന എപിസോനയുടെ മകന്‍ മയക്കുമരുന്നു കള്ളക്കടത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടാണ് എപിസോനയടക്കം പോലിസ് പിടിയിലാവുന്നത്. ജീവഹാനി ഭയന്ന് പോലിസില്‍ കീഴടങ്ങുകയായിരുന്നു ഇയാള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day