|    Dec 11 Sun, 2016 3:51 am

ഫിലിപ്പീന്‍സ് മുന്‍ നേതാവിന് വീരോചിത സംസ്‌കാരം

Published : 9th November 2016 | Posted By: SMR

മനില: അന്തരിച്ച ഫിലിപ്പീന്‍സ് മുന്‍ നേതാവ് ഫെര്‍ഡിനാന്റ് മാര്‍ക്കോസിനെ വീരോചിതമായി സംസ്‌കരിക്കണമെന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവ്. മാര്‍ക്കോസിന് ഹീറോ പരിവേഷം നല്‍കുന്നതിനെതിരേ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
മാര്‍ക്കോസിന്റെ കാലഘട്ടം അഴിമതിയും പീഡനങ്ങളും നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ വീരോചിത സംസ്‌കാരം ആവശ്യമില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം.
അതേസമയം, തീരുമാനം പരിഗണിച്ച ഒമ്പതു ജഡ്ജിമാരില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് വീരോചിത സംസ്‌കാരത്തിനു ഉത്തരവിട്ടത്. പുതിയ പ്രസിഡന്റായി ദുതര്‍തെ അധികാരമേറ്റതോടെ തന്നെ മനിലയിലെ പ്രശസ്ത ശ്മശാനത്തില്‍ സംസ്‌കാരം നടത്തുമെന്ന തീരുമാനമായിരുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക