|    Dec 4 Sun, 2016 1:15 am
FLASH NEWS

ഫിലിപ്പീന്‍സ് ഏകാധിപതിയുടെ ഭൗതികശരീരം വീരന്‍മാരുടെ സെമിത്തേരിയില്‍ സംസ്‌കരിച്ചു; പ്രതിഷേധം ശക്തം

Published : 19th November 2016 | Posted By: SMR

മനില: പ്രതിഷേധക്കൊടുങ്കാറ്റിനിടെ ഫിലിപ്പീന്‍സ് മുന്‍ ഏകാധിപതി ഫെര്‍ഡിനാന്റ് മാര്‍ക്കോസിന്റെ ഭൗതിക ശരീരം വീരന്‍മാരുടെ സെമിത്തേരിയില്‍ രഹസ്യമായി സംസ്‌കരിച്ചു. 1989ല്‍ യുഎസില്‍ അന്തരിച്ച മാര്‍ക്കോസിന്റെ മൃതദേഹം 1993ലാണ് ഫിലിപ്പീന്‍സിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ജന്മനഗരമായ ബട്ടാക്കില്‍ പ്രദര്‍ശനത്തിന് വയ്ക്കുകയായിരുന്നു.
മാര്‍ക്കോസിന്റെ ഭരണകാലത്ത് ആയിരങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്. കൂടാതെ, കോടിക്കണക്കിനു ഡോളര്‍ ഖജനാവില്‍നിന്നു കൊള്ളയടിച്ചതായും എതിരാളികള്‍ ആരോപിക്കുന്നു. വീരരുടെ സെമിത്തേരിയിലെ ഇദ്ദേഹത്തിന്റെ സംസ്‌കാരം വന്‍ പ്രതിഷേധത്തിനാണ് വഴിവച്ചത്. രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതീവ രഹസ്യമായാണ് മനിലയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചത്.
മാര്‍ക്കോസിന്റേയും ഭാര്യ ഇമില്‍ഡയുടേയും 20 വര്‍ഷത്തെ ഭരണകാലയളവ് അധികാര ദുര്‍വിനിയോഗത്തിന്റെ അടയാളമായിട്ടാണ് ഫിലിപ്പീന്‍സിലെ ജലം വിലയിരുത്തുന്നത്. 1986ലെ ജനകീയ വിപ്ലവത്തില്‍ അധികാര ഭ്രഷ്ടനാക്കപ്പെട്ട മാര്‍ക്കോസും കുടുംബവും യുഎസിലേക്ക് ചേക്കേറുകയായിരുന്നു.
മാര്‍ക്കോസിന്റെ വിമര്‍ശകനായ ഉപരാഷ്ട്രപതിയും മനുഷ്യാവകാശ അഭിഭാഷകനുമായ ലെനി ലൊബ്രിഡോ മാര്‍ക്കോസ് വീരനല്ലെന്നു ട്വിറ്ററില്‍ കുറിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day