|    Dec 6 Tue, 2016 8:22 am
FLASH NEWS

ഫിറോസ് ഗാന്ധി

Published : 23rd November 2016 | Posted By: SMR

ഇന്ദിരാഗാന്ധിയുടെ ദാമ്പത്യജീവിതം ഉലയാന്‍ കാരണം കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയോടുള്ള അവരുടെ സ്വേച്ഛാധിപത്യപരമായ നിലപാടുകളായിരുന്നോ?
‘ഫിറോസ് – വിസ്മൃതനായ ഗാന്ധി’ എന്ന കൃതിയില്‍ സ്വീഡിഷ് ഗ്രന്ഥകാരനായ ബെര്‍ട്ടില്‍ ഫോക് ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നാലു പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിച്ച ഈ ജീവചരിത്രകൃതിയില്‍ ഫിറോസിനെ വിശേഷിപ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ അനൗദ്യോഗിക നേതാവ് എന്നാണ്. നെഹ്‌റു ഗവണ്‍മെന്റിന്റെയും കോണ്‍ഗ്രസ്സിന്റെയും ശക്തനായ വിമര്‍ശകനായിരുന്നു പാര്‍ലമെന്റംഗം കൂടിയായിരുന്ന ഫിറോസ് ഗാന്ധി.
1957ലെ ഇഎംഎസ് ഗവണ്‍മെന്റിനെ പിരിച്ചുവിടാന്‍ അന്നു കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധി നടത്തിയ കരുനീക്കങ്ങളെ ഫിറോസ് ഗാന്ധി ശക്തമായി എതിര്‍ത്തിരുന്നു. ഒരു ദിവസം പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫിറോസ്, ഇന്ദിരയെ ഇതേ ചൊല്ലി ‘ഫാഷിസ്റ്റ്’ എന്നു വിളിക്കുകയും ക്രുദ്ധയായ ഇന്ദിര ഇറങ്ങിപ്പോവുകയും ചെയ്ത സംഭവം എടുത്തുപറയുന്നുണ്ട്, പുസ്തകത്തില്‍. അതുവരെ കലുഷിതമായിക്കൊണ്ടിരുന്ന ആ ദാമ്പത്യബന്ധം അതോടെ തകരുകയും 1960 സപ്തംബര്‍ 7ന് മരണമടയുന്നതു വരെ ഫിറോസ് ഏകാന്തജീവിതം നയിക്കേണ്ടിവരുകയും ചെയ്തു. കേരളത്തിലെ സാമുദായികകക്ഷികളുടെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെ ഇന്ദിരാഗാന്ധി വിമോചനസമരത്തിന്റെ പേരില്‍ ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ടത് ജനാധിപത്യവിരുദ്ധമായ രീതിയിലായിരുന്നുവെന്നായിരുന്നു ഫിറോസിന്റെ അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day