|    Dec 9 Fri, 2016 9:19 am
FLASH NEWS

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ടിക്കറ്റ് വില്‍പന ആരംഭിച്ചു

Published : 10th November 2016 | Posted By: SMR

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന 2017 ലെ ഫിഫ കോണ്‍ഫെഡറേഷന്‍ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചു. നവംബര്‍ എട്ടുമുതലാണ്  മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റിന്റെ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരം ഫിഫയാണ് ഔദ്യോഗികമായി അറിയിച്ചത്.
ഫൈനല്‍ മല്‍സരങ്ങള്‍ക്കുള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ആരാധകര്‍ക്ക് നേരത്തെ ബുക്കിങിലൂടെ സ്വന്തമാക്കാമെന്നും ഫിഫ വൃത്തങ്ങള്‍ അറിയിച്ചു. വിഭാഗം നാല്, മൂന്ന്, ജനറല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി ആരാധകരെ തരം തിരിച്ചിരിക്കുന്നത്. ജനറല്‍  ടിക്കറ്റുകളുടെ വില്‍പ്പന ഡിസംബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. കൂടാതെ ഫിഫയുടെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ജനുവരി 19 മുതലാകും ആരംഭിക്കുക.
ആദ്യമായാണ് റഷ്യയില്‍ ഫിഫ കോണ്‍ഫഡറേഷന്‍ കപ്പ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ റഷ്യ, ജര്‍മനി (2014 ഫിഫ ലോകകപ്പ് ജേതാക്കള്‍), ആസ്‌ത്രേലിയ ( എഎഫ്‌സി ഏഷ്യന്‍ കപ്പ് ജേതാക്കള്‍), ചിലി (കോപ്പ അമേരിക്ക ജേതാക്കള്‍), മെക്‌സിക്കോ( കോണ്‍കകഫ് സ്വര്‍ണ കപ്പ് ജേതാക്കള്‍), ന്യൂസിലന്‍ഡ് (ഒഎഫ്‌സി ദേശീയ കപ്പ് ജേതാക്കള്‍), പോര്‍ച്ചുഗുല്‍ (യുഇഎഫ്എ യൂറോ ജേതാക്കള്‍),  എന്നീ ടീമുകളാണ് മല്‍സരിക്കാനിറങ്ങുന്നത്. മല്‍സരങ്ങള്‍ ജൂണ്‍ 17 മുതല്‍ ജൂലൈ രണ്ട് വരെയാണ് നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day