|    Dec 5 Mon, 2016 9:56 am
FLASH NEWS

ഫിഫ അണ്ടര്‍ 20 വനിതാ ലോകകപ്പ്: ബ്രസീലും സ്‌പെയിനും പുറത്ത്

Published : 26th November 2016 | Posted By: SMR

പപ്പുവ ന്യൂ ഗ്വിനിയ: അണ്ടര്‍ 20 വനിതാ ലോകകപ്പ് മല്‍സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലും സ്‌പെയിനും പുറത്തായി. സ്‌പെയിന്‍ കൊറിയക്കു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ ബ്രസീലിനെ ജപ്പാനും തകര്‍ത്തു.
മികച്ച വിജയമാണ് സ്‌പെയിനെതിരേ കൊറിയ നേടിയെടുത്തത്. മല്‍സരം തുടങ്ങി 18ാം മിനിറ്റില്‍ ഹിയോ സിമ്മ് കൊറിയയുടെ ആദ്യ ഗോള്‍ സ്വന്തമാക്കി. ആദ്യ ഗോളിന്റെ ക്ഷീണം മാറുംമുന്‍പേ സ്‌പെയിന് രണ്ടാം ഷോക്കു ലഭിച്ചു. ഹ്യാങ് സിമ്മാണ്  കൊറിയയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
എന്നാല്‍ 38ാം മിനിറ്റില്‍ നാഷ്‌കരിയിലൂടെ സ്‌പെയിന്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയില്‍ 2-1 ന്റെ ലീഡോഡെയാണ് കൊറിയ കളം വിട്ടത്. രണ്ടാം പകുതിയില്‍ സ്‌പെയിന്‍ കൂടുതല്‍ ശക്തി കാട്ടി .യ മല്‍സരത്തിന്റെ 63ാം മിനിറ്റില്‍ ഗാര്‍ഷ്യയിലൂടെ സ്‌പെയിന്‍ തങ്ങളുടെ സമനില ഗോളും സ്വന്തമാക്കി. എന്നാല്‍ മല്‍സരത്തിന്റെ എക്‌സ്ട്ര ടൈമില്‍ ഫ്യോങ് ഹവാ കൊറിയക്ക് സമനില ഗോള്‍ സമ്മാനിച്ചു.
മറ്റൊരു ക്വാര്‍ട്ടറില്‍ ബ്രസീലിനെ ജപ്പാന്‍ തറപറ്റിച്ചു. 3-1 നാണ് മഞ്ഞപ്പടയെ ജപ്പാന്‍ നാണം കെടുത്തിയത്. ജപ്പാന് താരം മോറിയ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാറ്റ്‌സുബാറയും ജപ്പാനായി ഗോള്‍വലകുലുക്കി, ആധികാരികമായ ജപ്പാന്റെ പ്രകടനത്തിനുമുന്നില്‍ ബ്രസീല്‍നിര കാഴ്ചക്കാരായി ഒതുങ്ങിപ്പോയി മല്‍സരത്തിന്റെ അവസാന മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാബി ന്യൂനിസാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day