|    Dec 6 Tue, 2016 9:27 pm
FLASH NEWS

ഫിദല്‍ കാസ്‌ട്രോയുടെ ഭൗതികശരീരം ചെഗുവേരയുടെ സ്മാരകത്തില്‍

Published : 2nd December 2016 | Posted By: SMR

ഹവാന: ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടം സാന്റാക്ലാരയിലെ ഏണസ്‌റ്റോ ചെഗുവേര സ്മാരകത്തിലെത്തിച്ചു. മൂന്നുദിവസത്തെ വിലാപയാത്രയുടെ ഭാഗമായാണ് ഫിദല്‍ കാസ്‌ട്രോയുടെ ഭൗതികശരീരം ക്യൂബന്‍ വിപ്ലവത്തിന് അദ്ദേഹത്തിനൊപ്പം നേതൃത്വംനല്‍കിയ ചെഗുവേരയുടെ സ്മാരകത്തിലെത്തിച്ചത്. കഴിഞ്ഞദിവസം ഫിദല്‍ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യത്ത് കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു.
ദേശീയഗാനത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ഫിദലിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗളിന്റെ ശ്രദ്ധാഞ്ജലിയിലൂടെയാണ് അവസാനിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഭരണത്തലവന്‍മാരും ലോകനേതാക്കളും ഫിദലിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഞായറാഴ്ചയാണ് മരണാനന്തര ചടങ്ങുകള്‍ അവസാനിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day