|    Dec 11 Sun, 2016 1:28 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫാസിസത്തിനെതിരെ മതേതര ചേരി ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു : ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒമാന്‍

Published : 20th October 2016 | Posted By: G.A.G

forum-out

മസ്‌കത്ത് : ഫാസിസമെന്ന കാന്‍സര്‍ രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുമ്പോള്‍ മതേതര
ചേരി തുടരുന്ന മൗനം രാജ്യത്തിനാപത്താണെന്നു  സോഷ്യല്‍ ഫോറം ഒമാന്‍ സെക്രട്ടറി നൗഷാദ് പത്തനംതിട്ട അഭിപ്രായപ്പെട്ടു.
രാജ്യത്ത് ദളിത്‌ന്യൂനപക്ഷ പീഡനങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരകള്‍ക്കൊപ്പം നിന്നുകൊണ്ട് ഫാസിസത്തിനെതിരെ പൊതുസമൂഹം ഇനിയും ജനകീയ പ്രതിരോധം സൃഷ്ടിച്ചില്ലെങ്കില്‍ രാജ്യം വീണ്ടുമൊരു അടിയന്തിരാവസ്ഥയിലേക്ക് ചെന്നത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസത്തിനെതിരെ ഇന്ത്യയൊട്ടാകെ അലയടിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഒമാനില്‍ സംഘടിപ്പിച്ച മതേതര സംഗമത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിന്റെ ക്രൂരതകളെ തുറന്നു കാട്ടി അതിജീവനാ കലാസംഘം മസ്‌കറ്റ് അവതരിപ്പിച്ച കുരുതിപ്പാടം തെരുവ് നാടകം തുടര്‍ന്ന് അരങ്ങേറി.ഒമാനിലെ വിവിധ ഭാഗങ്ങളില്‍ കളിച്ച നാടകം ഇതിനകം തന്നെ പ്രവാസി സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നും വളരെ വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ടീം ക്യാപ്റ്റന്‍ ഷിഹാബ് തൃശൂര്‍ അഭിപ്രായപ്പെട്ടു.

kuruthippadam
മത്രയിലെ അല്‍റാഫി റെസ്‌റ്റോറന്റില്‍ നടന്ന മതേതര സംഗമത്തില്‍ അബ്ദുല്‍ മജീദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് നദീര്‍ മാഹി സ്വാഗതം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക