|    Dec 7 Wed, 2016 1:22 am
FLASH NEWS

ഫാക്ട് അഴിമതി: മാനേജര്‍മാരുടെ ലോക്കറുകളില്‍ അരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

Published : 26th October 2016 | Posted By: SMR

കൊച്ചി: ഫാക്ടിലെ ജിപ്‌സം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി തുടരുന്ന പരിശോധനയില്‍ രണ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുടെ ബാങ്ക് ലോക്കറുകളില്‍നിന്ന് അരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സിബിഐ കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനാഥ് ജി കമ്മത്തിന്റെ രണ്ട് ബാങ്ക്‌ലോക്കറുകളില്‍നിന്ന് 160 പവന്റെ സ്വര്‍ണാഭരണങ്ങളും മറ്റൊരു മാനേജര്‍ അംബികയുടെ ലോക്കറില്‍നിന്ന് 600 ഗ്രാം സ്വര്‍ണാഭരണങ്ങളും കസ്റ്റഡിയിലെടുത്തതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശ്രീനാഥ് കമ്മത്തിന്റെയും ഭാര്യയുടെയും പേരിലുള്ള എറണാകുളത്തെ എസ്ബി ഐ, ധനലക്ഷ്മി ബാങ്ക് ശാഖകളില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചത്. എന്നാല്‍, ഇതില്‍ അധികവും പഴയ സ്വര്‍ണാഭരണങ്ങളാണെന്ന് സിബിഐ പറഞ്ഞു. ഫാക്ട് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ജയ്‌വീര്‍ ശ്രീവാസ്തവ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍, ജിപ്‌സം കരാര്‍ ലഭിച്ച സ്ഥാപനങ്ങള്‍, ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ കോര്‍പറേറ്റ് ഓഫിസ,് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങി ഇരുപതിലേറെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനാഥ് ജി കമ്മത്തിന്റെ എറണാകുളം അമ്മന്‍കോവില്‍ റോഡിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ 65 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തിരുന്നു. അംബികയുടെ വടുതലയിലെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഫാക്ടിലെ ഉപോല്‍പന്നമായ ജിപ്‌സം വില്‍പന നടത്തുന്നതില്‍ ക്രമക്കേട് നടത്തി അനര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ ഫാക്ടിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്ന് ഫാക്ടിലെ വിജിലന്‍സ് വിഭാഗം മാസങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day