|    Dec 10 Sat, 2016 9:58 pm

ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ പോലിസ് 25 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് ബിജെപി

Published : 22nd November 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരിയിലെ ഫസല്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് പോലിസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ സജീവന്‍. പാതിരിയാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ സുബീഷിനെ പോലിസ് പീഡിപ്പിച്ചെന്നാരോപിച്ച് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ തലശ്ശേരി ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ മൂര്യാട് പാലത്തിനടുത്തു വച്ചാണ് മോഹനന്‍ വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്തത്. സുബിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം സുബീഷിനെ തലകീഴായി കെട്ടിത്തൂക്കി ഫസല്‍ വധക്കേസില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ടു. ഇങ്ങനെ പറഞ്ഞാല്‍ 25 ലക്ഷം രൂപ വാങ്ങിത്തരാമെന്നും മര്‍ദിക്കില്ലെന്ന ഉറപ്പും നല്‍കി.
ജീവിതകാലം മുഴുവന്‍ കഴിയാനുള്ള പണം വാങ്ങിത്തരാമെന്നും ഫസല്‍ കേസിലും അതിന് മുന്നിലുള്ള പല കേസുകളിലും നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കണമെന്നും പ്രിന്‍സ് അബ്രഹാം ആവശ്യപ്പെട്ടു. സിപിഎമ്മാണ് വലുതെന്ന് ഡിവൈഎസ്പി ചിന്തിക്കുന്നെങ്കില്‍ കാക്കി ഊരിവച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം. സിപിഎം നിര്‍ദേശപ്രകാരമാണ് സുബീഷിനെ അറസ്റ്റ് ചെയ്ത—തെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫിസിനു സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലിസ് സുരക്ഷ ഒരുക്കിയിരുന്നു. എന്‍ ഹരിദാസ്, എം പി പത്മിനി, കെ വി പ്രജില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക