|    Dec 5 Mon, 2016 3:46 am

ഫണ്ട് വകമാറ്റല്‍: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Published : 6th November 2016 | Posted By: SMR

കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഫണ്ടില്‍ നിന്നു 2.45 കോടിയോളം രൂപ സ്വകാര്യ ചാനലിനായി വകമാറ്റിയ കേസില്‍ ചേംബര്‍ മുന്‍ ചെയര്‍മാന്‍ കെ എന്‍ മര്‍സൂഖ്, സെക്രട്ടറി കെ ജെ രാജന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
ആദായനികുതിയിളവുള്ള ചേംബറിന്റെ പണം ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ചാനലിനായി വകമാറ്റിയെന്ന കേസിലാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
തുടങ്ങാനുദ്ദേശിക്കുന്ന ചാനലിനായി രൂപീകരിച്ച കമ്പനിയിലേക്ക് 2012 മുതല്‍ 2014 വരെ 2,45,68,600 കോടി വകമാറ്റിയെന്ന ഇടപ്പള്ളി സ്വദേശി എം കെ അന്‍സാരിയുടെ പരാതിയിലാണ് നടപടി. ഡയറക്ടര്‍മാരായിരുന്ന കെ എന്‍ മര്‍സൂഖ്, ബിജു സി ചെറിയാന്‍, ഇ പി ജോര്‍ജ്, മാത്യു ജോര്‍ജ് കുരുവിത്തടം, എ ജെ രാജന്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. മര്‍സൂക്കും ഭഗത് ചന്ദ്രശേഖരനും ചേര്‍ന്നാണ്  ചാനല്‍ തുടങ്ങുന്നതിനായി  കമ്പനിയുണ്ടാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day