|    Dec 4 Sun, 2016 1:10 am
FLASH NEWS

ഫഌവര്‍ഷോയ്ക്ക് ഇന്ന് സമാപനം; ആയിരം രൂപ വരെയുള്ള ചെടികള്‍ ഇന്ന് അമ്പത് രൂപയ്ക്ക് സ്വന്തമാക്കാം

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: നൂറു രൂപ മുതല്‍ ആയിരം രൂപ വരെയുള്ള അപൂര്‍വ ഇനം പൂച്ചെടികള്‍ ഇന്ന് അമ്പത് രൂപയ്ക്ക് സ്വന്തമാക്കാം. വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് ഈ സൗകര്യം. സംസ്ഥാനത്തെ പുഷ്പ-ചക്ക കൃഷിയും അവയുടെ വിപണന സാധ്യതകളും പ്രോല്‍സാഹിപ്പിക്കുന്നതിന്് കര്‍ഷകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫഌവര്‍ഷോയുടെ സമാപനത്തോടനുബന്ധിച്ചാണ് പ്രത്യേക ഓഫര്‍. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പൂക്കള്‍ക്ക് പുറമെ രാജ്യത്തിന് അകത്തും പുറത്തുമുള്ള അപൂര്‍വയിനം പുഷ്പങ്ങളാണ് മേളയില്‍ ഒരുക്കിയിരുന്നത്. തായ്‌ലാന്റ്, ഓസ്‌ട്രേലിയ, ബ്രസീല്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങള്‍ മേളയെ ശ്രദ്ധേയമാക്കുന്നു. ഡാലിയ, സാല്‍വിയ, ആസ്റ്റര്‍, കോസ്‌മോസ്, സെലോഷ്യ, പെറ്റ്വനിയ, മെരിഗോള്‍ഡ്, എക്‌സോറ, ലില്ലിയം, മോര്‍ണിങ് ഗ്ലോറി, ടേബിള്‍ റോസ് തുടങ്ങിയ വിദേശ പുഷ്പങ്ങള്‍ ആസ്വാദകര്‍ക്ക് പുതിയ ദൃശ്യവിരുന്നൊരുക്കി. വൈവിധ്യങ്ങളായ ഓര്‍ക്കിഡുകള്‍, വിവിധ നിറങ്ങളിലുള്ള റോസാ പുഷ്പങ്ങളും മേളയിലുണ്ട്. ചക്ക വിഭവങ്ങളും അപൂര്‍വ്വയിനും പ്ലാവിന്‍ തൈകളും കോഴിക്കോടന്‍ ഭക്ഷ്യവിഭവങ്ങളുമെല്ലാം രുചിക്കാനുള്ള അവസരവും മേളയിലുണ്ട്. പ്രവേശന കവാടത്തോട് ചേര്‍ന്ന് ഒരുക്കിയ മ്യൂസിക്കല്‍ ഫൗണ്ടന്‍ ആണ് മറ്റൊരാകര്‍ഷണം. മണ്ണാശ്ശേരില്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം, മണ്ണൂത്തി അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, ഇപാക് (എക്‌സിബിഷന്‍ പാര്‍ട്ടിസിപ്പന്റ് അസോസിയേഷന്‍ ഓഫ് കേരള) എന്നിവയുടെ നേതൃത്വത്തിലാണ് ഫഌവര്‍ഷോ സംഘടിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day