|    Dec 9 Fri, 2016 1:13 pm

പൗരാണിക നഗരമായ നിംറൂദ് ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

Published : 14th November 2016 | Posted By: SMR

ബഗ്ദാദ്: പുരാതന അസീറിയന്‍ നഗരമായ നിംറൂദ് ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. ബിസി 13ാം നൂറ്റാണ്ടിലെ പുരാതനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന നിംറൂദ് രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് ഐഎസ് പിടിച്ചെടുത്തത്. ഐഎസ് മേഖല പിടിച്ചെടുത്തതിനെ കഴിഞ്ഞവര്‍ഷം ചരിത്രകാരന്‍മാര്‍ അപലപിച്ചിരുന്നു. ഇതു യുദ്ധക്കുറ്റമാണെന്ന് യുഎന്‍ സാംസ്‌കാരിക സമിതിയും വ്യക്തമാക്കിയിരുന്നു. വിഗ്രഹാരാധനയും ശില്‍പങ്ങളും തെറ്റായ വിശ്വാസങ്ങളാണെന്നും അവ നശിപ്പിക്കപ്പെടണമെന്നുമാണ് ഐഎസിന്റെ വാദം. മൗസിലില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് നിംറൂദ് സ്ഥിതിചെയ്യുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് ഐഎസില്‍ നിന്നു മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യം ഇറാഖി സൈന്യം ആരംഭിച്ചത്. യുഎസ്, കുര്‍ദ് പെഷ്‌മെര്‍ഗ സൈനിക സഹായങ്ങളോടെയാണു ദൗത്യം മുന്നേറുന്നത്. നിംറൂദ് പൂര്‍ണമായും മോചിപ്പിച്ചതായും മേഖലയില്‍ ഇറാഖി പതാക നാട്ടിയതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ഐഎസില്‍ നിന്ന് ഇറാഖി സൈന്യം തിരിച്ചുപിടിച്ച 20ഓളം ഗ്രാമങ്ങളില്‍ സുന്നികളുടെ വീടുകള്‍ കുര്‍ദ് പെഷ്‌മെര്‍ഗ സൈന്യം തകര്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day