|    Dec 4 Sun, 2016 1:44 pm

പ്ലാസ്റ്റിക് മാലിന്യം കത്തിക്കല്‍: നഗരസഭ നടപടിക്കൊരുങ്ങുന്നു

Published : 2nd November 2016 | Posted By: SMR

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്‍വശം കത്തിക്കുന്നതിനെതിരേ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടപടിക്കൊരുങ്ങുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ആശുപത്രി സഹകരിച്ചില്ലെങ്കില്‍ പ്ലാസ്റ്റിക് പൊതുനിരത്തില്‍ കത്തിക്കുന്നതിനെതിരേ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി പോലിസില്‍ പരാതി നല്‍കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നീക്കം. മെഡിക്കല്‍ കോളജിലെ മാലിന്യങ്ങള്‍ കത്തിക്കുന്ന ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനോ പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനോ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. ആശുപത്രി വികസനസമിതിയുടെ കീഴില്‍ ആവശ്യത്തിന് ഫണ്ടുണ്ടെങ്കിലും കഴിഞ്ഞദിവസം കൂടിയ വികസനസമിതി യോഗത്തില്‍ ഇന്‍സിനറേറ്റര്‍ പുതിയത് വാങ്ങുന്നതിനോ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും ഉണ്ടായില്ല. മെഡിക്കല്‍ കോളജിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വലിയ കുഴികള്‍ എടുത്ത് ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അതില്‍ നിക്ഷേപിച്ച് തീയിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നിര്‍ദ്ദിഷ്ട കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്‍വശം പത്തടിയോളം നീളത്തിലും അഞ്ചടി വീതിയിലും ഭീമന്‍ കുഴിയെടുത്ത് മാലിന്യങ്ങള്‍ തള്ളി തീയിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരേ നാട്ടുകാരും രോഗികളും രോഗികളുടെ കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനമാരംഭിച്ച കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്‍വശം മാലിന്യം കത്തിക്കുന്നത് അവിടെ എത്തുന്ന രോഗികള്‍ക്കും ദുരിതമായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day