|    Dec 9 Fri, 2016 3:10 pm
FLASH NEWS

പ്ലാസ്റ്റിക്കില്‍നിന്ന് വൈദ്യുതിയും ഗ്യാസും; പ്ലസ് ടു വിദ്യാര്‍ഥിയുടെ പഠനം ശ്രദ്ധേയമാവുന്നു

Published : 24th October 2016 | Posted By: SMR

മാള: നാടിനും മണ്ണിനും ഏറെ ദോഷകരമായ പ്ലാസ്റ്റിക്കുപയോഗിച്ച് പെട്രോളും ഗ്യാസുമുണ്ടാക്കാമെന്ന ആശയവുമായി കൊരട്ടി എംഎഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ നന്ദുദാസ്. മാള ഹോളിഗ്രേസ് അക്കാദമിയില്‍ നടന്ന ടെക്‌ഫെസ്റ്റിലാണ് ഏറെ ഉപകാരപ്രദമായ ഈ സംവിധാനമൊരുക്കിയത്. ഗേജ് കൂടിയതും കുറഞ്ഞതുമായ ഏത് തരം പ്ലാസ്റ്റിക്കും ഈ സംവിധാനത്തില്‍ ഇന്ധനമാക്കി മാറ്റാനാവുമെന്നാണ് ഈ മിടുക്കന്‍ പറയുന്നത്. തെര്‍മല്‍ ക്രാക്കിങ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പ്ലാസ്റ്റിക്ക് ഓക്‌സിജന്‍ കടക്കാത്ത ഒരു ജാറിലിട്ട് ചൂടാക്കും. ആവിയായി എത്തുന്ന ഉല്‍പ്പന്നം മറ്റൊരു സംവിധാനത്തില്‍ തണുപ്പിച്ച് ലിക്വിഡാക്കും. ഇത് 40 ഡിഗ്രിയില്‍ ചൂടാക്കിയാല്‍ ഒരു ട്യൂബിലൂടെ പെട്രോളിന് സമാനമായ ദ്രാവകവും മറ്റൊരു ട്യൂബിലൂടെ ഗ്യാസും എത്തും. ദ്രാവകം വീണ്ടും സംസ്‌കരിക്കുന്നതോടെ പെട്രോള്‍ ലഭ്യമാകും. ബാക്കിയാവുന്നത് ടാറാണ്. ഒരു കിലോഗ്രാം പ്ലാസ്റ്റീക്കില്‍ നിന്നും 700 മില്ലിലിറ്റര്‍ പെട്രോളും ബാക്കി ഗ്യാസും ടാറുമാണ് ലഭിക്കുക. മണ്ണിനും മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്ക് കിറ്റുകളും ഉപയോഗ ശേഷം പുറന്തള്ളുന്ന മറ്റ് പ്ലാസ്റ്റിക്ക് സാധനങ്ങളും ഇത്തരത്തില്‍ ഉപകാരപ്രഥമാക്കാമെന്നാണീ മിടുക്കന്‍ കാണിച്ചുതരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day