|    Dec 7 Wed, 2016 11:45 pm
FLASH NEWS

പ്ലസ്‌വണ്‍ സീറ്റ്: അധികം പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കും

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: മഞ്ചേരി എച്ച്എംഎച്ച്എസ്എസ്, ദാറുല്‍ നജാത്ത് എച്ച്എസ്എസ് എന്നീ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്ലസ്‌വണ്‍ സീറ്റില്‍ അധികമായി പ്രവേശിപ്പിച്ച വിദ്യാര്‍ഥികളെ സമീപത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കോ ഓപണ്‍ സ്‌കൂളിലേക്കോ മാറ്റുമെന്ന് എം ഉമ്മറിന്റെ സബ്മിഷന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമാണ് ഇക്കൊല്ലം പ്ലസ്‌വണ്‍ കോഴ്‌സില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിച്ചത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വര്‍ധിപ്പിച്ചില്ലെങ്കിലും ചില മാനേജ്‌മെന്റുകള്‍ അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ചാവക്കാട് മുനക്കകടവ് കേന്ദ്രീകരിച്ച് തീരദേശ പോലിസ് സ്‌റ്റേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കെ വി അബ്ദുല്‍ഖാദറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ട തീരദേശ പോലിസ് സ്‌റ്റേഷനുകളെല്ലാം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മുനക്കകടവ് രണ്ടാംഘട്ടത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവിടേക്കാവശ്യമായ 30 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ ആരായുമെന്ന് വി എസ് ശിവകുമാറിനെ മന്ത്രി ബാലന്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ ബൈപാസ് അപകടരഹിതമാക്കുന്നതിന് ആവശ്യമായ പരിഹാരം നിര്‍ദേശിക്കാന്‍ നാറ്റ്പാക്കിനോട് ആവശ്യപ്പെടുമെന്ന് വി ആര്‍ സുനില്‍കുമാറിനെ മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day