|    Dec 5 Mon, 2016 3:51 am

പ്രൈമറി അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എസ്എസ്എയുടെ ‘ഹലോ, ഇംഗ്ലീഷ്’ പദ്ധതി

Published : 14th November 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരാക്കന്നതിനു പദ്ധതിയുമായി സര്‍വശക്ഷാ അഭിയാന്‍. കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നതിനു പ്രാഥമികമായി വേണ്ടത് അധ്യാപകരുടെ ഭാഷാശേഷി വര്‍ധിപ്പിക്കുകയാണെന്ന ബോധ്യത്തില്‍ വിഭാവനം ചെയ്ത പദ്ധതി ‘ഹലോ, ഇംഗ്ലീഷ്’ എന്ന പേരിലാണ് നടപ്പാക്കുന്നതെന്ന് എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ ഒ പ്രമോദ്, എം ഒ സജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രഥമഘട്ടത്തില്‍ അഞ്ചുദിവസത്തെ പരിശീലനമാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. രണ്ടാം ഘട്ടമായി മധ്യവേനല്‍ അവധിക്കാലത്ത് വിശദ പരിശീലനവും ഉണ്ടാവും. വിക്‌ടേഴ്‌സ് ചാനലിലൂടെ അധ്യാപകര്‍ക്ക് സഹായം എത്തിക്കാനും ആലോചനയുണ്ട്. മികച്ച ഭാഷാനുഭവങ്ങള്‍ അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതിനു ഫലപ്രദമായ ക്ലസ്റ്ററും മാതൃകകളുടെ വീഡിയോ ദൃശ്യങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. പ്രൈമറി അധ്യാപരില്‍ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം ഉള്ളവരെയും ഉള്‍പ്പെടുത്തി സജ്ജമാക്കിയ റിസോഴ്‌സ് ഗ്രൂപ്പിനെയാണ് പരിശീലനത്തിനു നിയോഗിച്ചിരിക്കുന്നത്. ജില്ലയില്‍ 400 അധ്യാപകര്‍ക്കാണ് പരിശീലനം. ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് മാനന്തവാടി ബിആര്‍സിയില്‍ ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day