|    Dec 3 Sat, 2016 3:41 am
FLASH NEWS

പ്രീപ്രൈമറി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസമെന്നാക്ഷേപം

Published : 8th November 2016 | Posted By: SMR

മരട്: പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് വേതനവും, ഉല്‍സവബത്തയും യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. എന്നാല്‍ സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ഇവ കാലതാമസം കൂടാതെ ലഭിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. തൃപ്പൂണിത്തുറ ഉപജില്ലയ്ക്ക് കീഴില്‍ പിടിഎയുടെ മേല്‍നോട്ടത്തിലുള്ള സ്‌കൂളിലെ ജീവനക്കാരാണ് ആക്ഷേപവുമായി രംഗത്തുവന്നത്. ഇവിടെ ഇത്തരത്തില്‍ ഇരുപതോളം സ്‌കൂളുകളുണ്ട്. അധ്യാപക, അനധ്യാപക വിഭാഗത്തിലായി അമ്പതോളം ജീവനക്കാരും പണിയെടുക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പുതുക്കിയ വേതനവും ഉല്‍സവബത്തയും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അയ്യായിരവും അനധ്യാപകര്‍ക്ക് മൂവായിരത്തി അഞ്ഞൂറുമായിരുന്നു ഓണറേറിയമായി ലഭിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ ഇത് അധ്യാപകര്‍ക്ക് ഒമ്പതിനായിരവും ആയമാര്‍ക്ക് ആറായിരവുമാക്കിയാണ് ഉയര്‍ത്തിയത്. എന്നാല്‍ ജില്ലയിലെ മറ്റ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ഇത് സപ്തംബര്‍ അവസാനത്തോടെ ലഭിച്ചതായും തൃപ്പൂണിത്തുറ ഉപജില്ലയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ആനുകൂല്ല്യം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതുമായാണ് ആക്ഷേപം. കഴിഞ്ഞ ഓണത്തിന് ലഭിക്കേണ്ടിയിരുന്ന ബോണസ് തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നു. മാസം പിറന്ന് അഞ്ചാം തിയ്യതിക്കക്കം ജീവനക്കാര്‍ക്ക് വേതനം നല്‍കിയിരിക്കണമെന്നാണ് ഡിപിഐയുടെ ഉത്തരവ്. ഇത് പാലിക്കപ്പെടാത്തതിനെതിരേയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് ഉല്‍സവബത്ത നല്‍കുന്നതിനുള്ള ഉത്തരവ് നേരത്തേ ലഭിച്ചിരുന്നെങ്കിലും അലോട്ട്‌മെന്റ് ലഭിച്ചത് 5 ദിവസം മുമ്പ് മാത്രമായിരുന്നെന്ന് തൃപ്പൂണിത്തറ എഇഒ അജിത് പ്രസാദ് തമ്പി പറഞ്ഞു. കൂടാതെ പത്താം തിയ്യതിക്കകം ഓണറേറിയം നല്‍കി വരാറുണ്ടെന്നും ജിവനക്കാര്‍ക്ക് ലഭിക്കേണ്ട മറ്റ് തുകകളുടെ ബില്ല് ട്രഷറി ജീവനക്കാര്‍ പത്താം തിയ്യതിക്ക് ശേഷമേ എടുക്കാറുള്ളൂവെന്നും, ഇത്തരം സാങ്കേതിക തടസ്സങ്ങളാണ് ആനുകൂല്യം ലഭിക്കാന്‍ താമസം നേരിടുന്നതിന് കാരണമെന്നും എഇഒ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day