|    Dec 4 Sun, 2016 9:23 am
FLASH NEWS

പ്രിയപ്പെട്ട നബി കാംപയിന് തുടക്കം: ‘അധഃപതനത്തിന് കാരണം പ്രവാചക പാതയില്‍ നിന്നുള്ള വ്യതിചലനം’

Published : 1st December 2016 | Posted By: SMR

മൂവാറ്റുപുഴ: മുഹമ്മദ് നബി കാണിച്ച പാതയില്‍ നിന്ന് വ്യതിചലിച്ചതാണ് സമൂഹത്തില്‍ ഇന്നുണ്ടായിട്ടുള്ള അധഃപതനത്തിന് കാരണമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ അനീസുറഹ്മാന്‍ ഖാസിമി (ബിഹാര്‍). ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം മൂവാറ്റുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമുദായം ത്വലാഖിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് മറ്റ് സമുദായങ്ങളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നബിയുടെ പാത പിന്തുടര്‍ന്ന് സ്വര്‍ഗത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാന്‍ യത്‌നിക്കണമെന്നും ഖാസിമി പറഞ്ഞു. വര്‍ഷംതോറും ആയിരക്കണക്കിന് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. അതിനും ഇരട്ടിയോളം വരും സമൂഹത്തിലുണ്ടായിട്ടുള്ള വിവാഹമോചനത്തിന്റെ കണക്കുകളെന്നും അദ്ദേഹം പറഞ്ഞു.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയില്‍ നടന്ന സമ്മേളനത്തില്‍ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അധ്യക്ഷത വ     ഹിച്ചു.
എംഇഎം അഷ്‌റഫ് മൗലവി, മുഹമ്മദ് സ്വാലിഹ് മൗലവി, മുഹമ്മദ്കുഞ്ഞ് മൗലവി, പി കെ സുലൈമാന്‍ മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി, വയ്യാനം ഷാജഹാന്‍ മന്നാനി, ഷെബീര്‍ ഖാന്‍ മൗലവി, കെ എ അഫ്‌സല്‍, മൂവാറ്റുപുഴ അഷറഫ് മൗലവി, കടുവയില്‍ ഷാജഹാ ന്‍ മൗലവി, ഫത്ഹുദ്ദീന്‍ റഷാദി, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് കൗസരി, കെ എം അബൂബക്കര്‍ മൗലവി, അബ്ദുല്‍നാസര്‍ ബാഖവി, ഷംസുദ്ദീന്‍ മൗലവി, സലീം മൗലവി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ കാസിമി, എം പി അലിയാര്‍, നിസാര്‍ മൗലവി, അനസ് റഹ്മാനി സംസാരിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിനാണ് മൂവാറ്റുപുഴയില്‍ തുടക്കം കുറിച്ചത്. റസൂലെ ഇന്‍ഖിലാബ് എന്ന പ്രമേയം മുന്നോട്ടുവയ്ക്കുന്ന കാംപയിനിന്റെ ഭാഗമായി സംവാദ സദസ്സുകള്‍, പ്രഭാഷണ പരിപാടി, വിവിധ മല്‍സരങ്ങള്‍ എന്നിവ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day