|    Dec 10 Sat, 2016 12:25 pm

പ്രായമായവര്‍ക്കായി ഒരു ദിനം, ബാങ്കുകള്‍ നല്‍കിയതും പ്രായമായ നോട്ടുകള്‍

Published : 19th November 2016 | Posted By: G.A.G

mirror

തിരുവനന്തപുരം : കറന്‍സി നോട്ടുകള്‍ മാറ്റാന്‍ പ്രായമായവര്‍ക്കു മാത്രമായി ഒരു ദിനം തന്നെ നീക്കിവെച്ചപ്പോള്‍ ബാങ്കുകള്‍ നല്‍കിയ കറന്‍സികളും പ്രായമായത്. പലയിടത്തും ഇന്ന് വിതരണം ചെയ്ത നോട്ടുകള്‍ പഴയവ ആയിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. പുതിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമായതോടെയാണ് ക്യൂനിന്ന് നോട്ടുമാറാനെത്തിയവര്‍ക്ക് പഴയ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായത്. പഴക്കമുള്ളവയെങ്കിലും പൊതിയാത്തേങ്ങ പോലെയുള്ള രണ്ടായിരത്തിന്റെ നോട്ടുകിട്ടുന്നതിനേക്കാള്‍ ഭേദമല്ലേ എന്നാശ്വസിച്ചുകൊണ്ടാണ് പലരും കൗണ്ടറുകള്‍ വിട്ടത്.

അതേസമയം പുതിയ രണ്ടായിരത്തിന്റെ നോട്ട് പ്രതീക്ഷിച്ചു ചെന്ന മുതിര്‍ന്ന പൗരന്‍മാരില്‍ ചിലര്‍ പഴയ നോട്ടുകള്‍ കിട്ടിയതില്‍ നീരസം പ്രകടിപ്പിക്കാനും മറന്നില്ല.

മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രം ഇന്ന് നോട്ടുകള്‍ മാറ്റിനല്‍കിയാല്‍ മതിയെന്നായിരുന്നു ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ (ഐബിഎ) തീരുമാനം.  പണം മാറിനല്‍കുന്നത് ഒരു ദിവസം നിര്‍ത്തിവയ്ക്കാനായിരുന്നു അസോസിയേഷന്‍ തീരുമാനം.
എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ മാത്രം ഒഴിവാക്കുകയായിരുന്നു. പണം മാറിനല്‍കുന്നതിനു പുറമെയുള്ള മറ്റു സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാണ് ഈ നടപടിയെന്ന് ഐബിഎ അറിയിച്ചു.
പണം മാറിനല്‍കുന്നത് കാരണം ഉപഭോക്താക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുന്നില്ലെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ പത്തുദിവസമായി ബാങ്കുകളില്‍ കഠിന ജോലിയാണെന്ന് ഐബിഎ പ്രസിഡന്റ് രാജീവ് ഋഷി പറഞ്ഞു.
ഇന്ന് സാധാരണ പ്രവൃത്തിസമയമായിരിക്കും ബാങ്കുകളില്‍. ഇന്നത്തെ നിയന്ത്രണത്തിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ ബാങ്കുകള്‍ക്ക് പൂര്‍ത്തിയാക്കാനാവുമെന്നും രാജീവ് ഋഷി പറഞ്ഞു.
അതേസമയം അസാധുവാക്കിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ടുള്ള ബാങ്കു ശാഖകളില്‍ നിന്ന് ഇന്നു മാറ്റി നല്‍കാനും  ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ മാറിയെടുക്കാന്‍ കഴിയുകയുള്ളൂ. അക്കൗണ്ട് ഇല്ലാത്തവരില്‍ മുതിര്‍ന്ന പൗരന്മാര്‍ (60 വയസ് കഴിഞ്ഞവര്‍ക്ക്) ഒഴികെയുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റി നല്‍കില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 446 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day