|    Dec 9 Fri, 2016 1:09 pm

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു

Published : 7th November 2016 | Posted By: SMR

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ ബന്ധുവിനെതിരേ കളമശ്ശേരി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തു. യഥാസമയം പോലിസിനെ വിവരമറിയിക്കാത്തതിന് കാക്കനാടുള്ള സ്വകാര്യ ആശുപത്രി എംഡിക്കെതിരേയും കേസെടുത്തു.
ഒക്‌ടോബര്‍ 31നാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി ഡോക്ടറെക്കണ്ട് കുത്തിവയ്‌പ്പെടുത്ത ഉടന്‍ ശുചിമുറിയില്‍ പോകുകയും അവിടെ പെണ്‍കുഞ്ഞിന് ജന്മംനല്‍കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രസവാനന്തരചികില്‍സ നല്‍കി. നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ തയ്യാറാവാത്തതിനാല്‍ ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി നവജാത ശിശുവിനെ ഏറ്റെടുത്തു. കുഞ്ഞ് ഇപ്പോള്‍ കൊച്ചിയിലെ ശിശുസംരക്ഷണകേന്ദ്രത്തിലാണ്. ചൈല്‍ഡ് ലൈനില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കളമശ്ശേരി സിഐ എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പോലിസ് ആശുപത്രിയിലെത്തുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
അച്ഛന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി. കളമശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുമായി അമ്മാവന്റെ മകന്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ഈ കുട്ടി നേരത്തേ നിരവധി തവണ ചികില്‍സ തേടിയിരുന്നതായി പറയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. നവജാതശിശുവിന്റെ പിതൃത്വം സംബന്ധിച്ച് സംശയമുള്ളതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടതുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day