|    Dec 5 Mon, 2016 3:59 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് പീഡനം: പ്രതിക്ക് ജീവപര്യന്തം

Published : 1st December 2016 | Posted By: SMR

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. അച്ചൂരാനം മുതിരപ്പാറ ലക്ഷംവീട് കോളനിയിലെ മാണി ബാലനെ(40)യാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. 2014 മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം പ്രതി അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. വൈത്തിരി പോലിസാണ് കേസന്വേഷിച്ചത്. പോക്‌സോ നിയമ പ്രകാരം ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിന്റെ വിചാരണ വേളയില്‍ ഒളിവില്‍പോയ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി വൈത്തിരി സബ് ജയിലില്‍ നിന്നു രക്ഷപ്പെട്ടു. ജയില്‍ ചാടിയ കുറ്റത്തിനും പ്രതി വിചാരണ നടപടികള്‍ നേരിടുകയാണ്. വൈത്തിരി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എ പി ചന്ദ്രന്‍, ടി എന്‍ സജീവ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് സക്കറിയ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day