|    Oct 25 Tue, 2016 3:20 am
FLASH NEWS

പ്രാദേശിക ഭരണത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് കെപിസിസിയോട് ആവശ്യപ്പെടും

Published : 10th August 2016 | Posted By: SMR

പത്തനംതിട്ട: യുഡിഎഫ് വിട്ട് പോവാനുള്ള കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയുടെ തീരുമാനം ധാര്‍മിക വഞ്ചനയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. മാണിയുമായി ഇനി സഹകരണം വേണ്ട. പ്രാദേശിക ഭരണ സ്ഥാപനങ്ങളില്‍ ഭരണം നിലനിര്‍ത്തുന്നതിനു വേണ്ടി കെ എം മാണിയുമായി യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് കെപിസിസിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ്സിന്റെ നിലപാടു മാറ്റത്തിനെതിരെ താഴെത്തലങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടത്തും. കേരള കോണ്‍ഗ്രസിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് അവര്‍ക്കെതിരെ നീങ്ങാന്‍ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളെ സുസജ്ജമാക്കാനും ഡിസിസി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. മാണി കാണിച്ചത് രാഷ്ട്രീയ മര്യാദ കേടാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനങ്ങള്‍ പോയാലും മാണി ഗ്രൂപ്പിന്റെ സ്ഥാനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും യോഗം തീരുമാനിച്ചു.
കെപിസിസി സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, കെ കെ റോയിസണ്‍, അഡ്വ.എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റിങ്കു ചെറിയാന്‍, എ ഷംസുദ്ദീന്‍, സതീഷ് കൊച്ചുപറമ്പില്‍, പ്രഫ.സജി ചാക്കോ, അഡ്വ.കെ ജയവര്‍മ്മ, ജോണ്‍സണ്‍ വിളവിനാല്‍, റോജിപോള്‍ ദാനിയേല്‍, അഡ്വ.സുനില്‍ എസ് ലാല്‍, കെ എന്‍ അച്യുതന്‍, സതീഷ് ചാത്തങ്കരി, സാമുവല്‍ കിഴക്കുപുറം സംസാരിച്ചു.
അതേസമയം, കേരളാ കോണ്‍ഗ്രസ്(എം) സ്വതന്ത്രനിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കു നഷ്ടമാവും. നിലവില്‍ നിലവില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍. പുതിയ സാഹചര്യത്തില്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്തേണ്ടിവരും. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ മറ്റൊരു ഘടകകക്ഷിക്ക് ചെയര്‍മാന്‍ പദവി നല്‍കേണ്ടിവരും. മുസ്‌ലിലീഗും ജെഡിയുവും ചെയര്‍മാന്‍ സ്ഥാനത്തിനായി രംഗത്തുണ്ട്.
എന്നാല്‍, സംസ്ഥാന ഏകോപനസമിതിയാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതിനിടെ, കേരള കോണ്‍ഗ്രസ് മുന്നണിക്കു പുറത്തായതോടെ തദ്ദേശസ്ഥാപനങ്ങളിലെ ബന്ധങ്ങളിലും ഉലച്ചില്‍ തട്ടിത്തുടങ്ങി. പ്രശ്‌നം സങ്കീര്‍ണമായാല്‍ പലയിടത്തും ഭരണമാറ്റത്തിനും   സാധ്യതയേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day