|    Dec 4 Sun, 2016 1:09 am
FLASH NEWS

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: യുഎസില്‍ പ്രചാരണം അന്തിമഘട്ടത്തില്‍

Published : 6th November 2016 | Posted By: SMR

വാഷിങ്ടണ്‍:  പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ യുഎസില്‍ പ്രചാരണങ്ങള്‍ അന്തി—മഘട്ടത്തില്‍. വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കാനുള്ള അവസാന ശ്രമത്തിലാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനും.
ഫ്‌ളോറിഡ, കരോലിന എന്നിവിടങ്ങളിലെ വോട്ടുകള്‍ ഇരുസ്ഥാനാര്‍ഥികള്‍ക്കും നിര്‍ണായകമാവും. ഫ്‌ളോറിഡ ട്രംപിന് അനുകൂലമാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഒബാമയ്ക്ക് ഒമ്പതു ശതമാനം ഭൂരിപക്ഷം മാത്രമാണു ലഭിച്ചിരുന്നത്. ഫ്‌ളോറിഡയില്‍ ട്രംപിന് 52.4 ശതമാനം വോട്ടുകള്‍ നേടുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുമ്പോള്‍ ഹിലാരി മുന്നേറുമെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്.
മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ ഫ്‌ളോറിഡ, അരിസോണ, നെവാദ എന്നിവിടങ്ങളില്‍ ലാറ്റിന്‍ വോട്ടുകള്‍ ഇത്തവണ നിര്‍ണായകമാവും. ട്രംപിന്റെ അഭയാര്‍ഥിവിരുദ്ധ പരാമര്‍ശങ്ങള്‍ ലാറ്റിന്‍ വിഭാഗത്തെ ക്ഷുഭിതരാക്കിയതായും ഇതു തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും നിരീക്ഷകര്‍ കരുതുന്നു. യുഎസ് ക്യൂബയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധം നീക്കിയതും പുതിയ ആയുധമാക്കിയിരിക്കുകയാണ് ട്രംപ്. സപ്തംബര്‍ 8നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ഹിലാരിയുടെ ഇ-മെയിലില്‍ അമിതാഭ് ബച്ചനെ കുറിച്ചുള്ള ചോദ്യവും
 വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്റെ ചോര്‍ന്ന ഇ-മെയിലില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ കുറിച്ചുള്ള ചോദ്യവും. ഹിലാരിയുടെ അടുത്ത സഹായിയും പാക് വംശജയുമായ ഹുമ അബിദിനോടാണ് ഹിലാരി മെയിലില്‍ അമിതാഭ് ബച്ചനെ കുറിച്ച് ചോദിച്ചിരിക്കുന്നത്.
2010ല്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്നപ്പോഴാണ് ഹിലാരി മെയില്‍ അയച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നാം കണ്ട ഇന്ത്യന്‍ നടന്‍ ആരാണെന്നാണ് ഹിലാരിയുടെ ചോദ്യം. വാഷിങ്ടണ്‍ പോസ്റ്റിന്റെ നാഷനല്‍ റിപോര്‍ട്ടര്‍ ജോസ് എ ഡെല്‍ റീലാണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹുമ അമിതാഭ് ബച്ചന്‍ എന്നു മറുപടി പറയുകയും ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day