|    Dec 9 Fri, 2016 5:05 pm
FLASH NEWS

പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം: 27 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

Published : 22nd October 2016 | Posted By: SMR

കൊല്ലം: നവംബര്‍ ഒന്നിന് അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തില്‍ വിവിധ വിഭാഗങ്ങളിലായി ഇന്നലെ വരെ 27 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. നടുഭാഗം, സെന്റ് ജോര്‍ജ്, ശ്രീഗണേശന്‍, ആനാരി പുത്തന്‍ചുണ്ടന്‍, പായിപ്പാടന്‍, മഹാദേവന്‍, സെന്റ് പയസ്, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ കൊല്ലത്തെ പോരാട്ടത്തിനുണ്ടാകുമെന്നുറപ്പായി. വെപ്പ് എ ഗ്രേഡില്‍ അഞ്ചും ബി ഗ്രേഡില്‍ ഒന്നും ഇരുട്ടുകുത്തി എ ഗ്രേഡില്‍ രണ്ടും ബി ഗ്രേഡില്‍ അഞ്ചും ആറ് അലങ്കാര വള്ളങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 വരെ രജിസ്‌ട്രേഷന്‍ തുടരും. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്യാപ്റ്റന്‍സ് ക്ലിനിക്കും വള്ളങ്ങളുടെ ട്രാക്ക് ആന്റ് ഹീറ്റ്‌സ് നറുക്കെടുപ്പും നടക്കും. ജലോല്‍സവത്തോടനുബന്ധിച്ചുള്ള വിവിധ കലാ കായിക മല്‍സരങ്ങള്‍ക്ക് 26ന് തുടക്കം കുറിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day