|    Dec 11 Sun, 2016 5:21 pm
FLASH NEWS

പ്രവൃത്തിപരിചയമേളയില്‍ തൊടുപുഴയ്ക്ക് ഓവറോള്‍

Published : 16th November 2016 | Posted By: SMR

ഇരട്ടയാര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം പ്രവൃത്തിപരിചയമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഉപജില്ല ഓവറോള്‍ കരസ്ഥമാക്കി.തൊടുപുഴ ഉപജില്ല 13,583 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയത്. രണ്ടാംസ്ഥാനത്തുള്ള അടിമാലി ഉപജില്ല 13,428 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 12,553 പോയിന്റും അടിമാലി 12,271 പോയിന്റും സ്വന്തമാക്കി. എല്‍പിയില്‍ 7,963 പോയിന്റുമായി കട്ടപ്പന സബ് ജില്ല ഒന്നാമതും തൊടുപുഴ ഉപജില്ല (6,647) രണ്ടാമതുമുണ്ട്. അടിമാലിക്കാണ് മൂന്നാംസ്ഥാനം. യുപിയില്‍ നെടുങ്കണ്ടം സബ് ജില്ല 8914 പോയിന്റാണെടുത്തത്. രണ്ടാംസ്ഥാനത്തുള്ള കട്ടപ്പന സബ്ജില്ലയ്ക്ക് 8656 പോയിന്റുണ്ട്. സ്‌കൂള്‍തല ഓവറോള്‍ എല്‍പിയില്‍ മുളങ്കുന്ന് കെഎഎംഎല്‍പിസ് ഒന്നും പുറ്റടി എസ്എന്‍എല്‍പിഎസ് രണ്ടും സ്ഥാനങ്ങള്‍ നേടി. യുപിയില്‍ എഫ്എംജിഎച്ച്എസ്എസിനാണ് പ്രഥമസ്ഥാനം. ഹോളി ഫാമിലി കിളിയാര്‍കണ്ടം തൊട്ടുപിന്നിലെത്തി.  ൈഹസ്‌കൂളിലും എഫ്എംജിഎച്ച്എസ് ഒന്നാമതെത്തി. കരിമണ്ണൂര്‍ സെ ന്റ് ജോസഫ് രണ്ടാമതായി. ഹയര്‍ സെക്കന്‍ഡറിയില്‍ മുതലക്കോടം സെന്റ് ജോര്‍ജ് ആദ്യസ്ഥാനത്തെത്തി. കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസിനാണ് രണ്ടാംസ്ഥാനം. പ്രവൃത്തി പരിചയ മേള, അറ്റലസ് മേക്കിങ്, പ്രാദേശിക ചരിത്ര രചന എന്നീ വിഭാഗങ്ങളിലായി  120 ഇനങ്ങളിലാണു ആദ്യദിനത്തില്‍ മല്‍സരങ്ങള്‍ നടന്നത്. ഇന്ന് ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവ ഇരട്ടയാര്‍ സെന്റ് തോമസിലും ഐടിമേള കട്ടപ്പന ട്രൈബല്‍ സ്‌കൂളിലും നടക്കും. ഇന്നലെ രാവിലെ ഇരട്ടയാര്‍ സ്‌കൂളില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍, ഫാ. ജോസ് കരിവേലില്‍, ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, സാലി ജോളി, നിര്‍മല നന്ദകുമാര്‍, കുട്ടിയമ്മ സെബാസ്റ്റിയന്‍, ആനിയമ്മ ജോസഫ്, ജോസ്‌ന ജോബിന്‍, റോസിന്‍, റെഡി ഇലിപ്പുലിക്കാട്ട്, പ്രിയ രവീന്ദ്രന്‍, ജോസ്‌കുട്ടി മാത്യു, മിനി എസ്, എന്‍ സി രാജ്‌മോഹന്‍, സാലി തോമസ്, പി ബി ഷാജി, ലാലച്ചന്‍ ജോസഫ്, രാജു കെ കെ, ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, സെബാസ്റ്റ്യന്‍ മാത്യു സംസാരിച്ചു. ഇന്നു വൈകിട്ടു നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക