|    Dec 3 Sat, 2016 7:56 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം: അംബാസഡര്‍

Published : 3rd November 2016 | Posted By: SMR

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിനാകമാനം അഭിമാനമാണെന്നും ഖത്തറിന്റെ വളര്‍ച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് ശ്ലാഘനീയമാണെന്നും ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ലസും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച അറുപതാമത് കേരളപ്പിറവി ദിനാഘോഷപരിപാടികള്‍ എഫ്‌സിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയുമൊക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായുമൊക്കെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് വലിയ മതിപ്പാണ് ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചത്. ഇതില്‍ നല്ലൊരു ശതമാനവും ഖത്തറിലെ മലയാളി സമൂത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ ഗീരീഷ് കുമാര്‍, ഐബിപിഎന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ ടി അബ്ദുറഹിമാന്‍, ഡോ. എം പി ഷാഫി ഹാജി (കെഎംസിസി), അനീസ് റഹ്മാന്‍ (കള്‍ച്ചറല്‍ ഫോറം), ശംസീര്‍ അരിക്കുളം (സംസ്‌കൃതി), ശുക്കൂര്‍ കിനാലൂര്‍, ഉസ്മാന്‍ മുഹമ്മദ്, സി കെ റാഹേല്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമ്മാനങ്ങള്‍ ഓര്‍ക്കിഡ് ഇന്റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഗഫാര്‍, ക്വാളിറ്റി ലാബ് മാനേജിങ് ഡയറക്ടര്‍ ജോസി മത്തായ് തുടങ്ങിയവര്‍ വിതരണം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day