|    Dec 3 Sat, 2016 3:47 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസികള്‍ക്ക് കറന്‍സി മാറാന്‍ സൗകര്യം വേണം- പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

Published : 13th November 2016 | Posted By: G.A.G

currency-old

ഷാര്‍ജ:   ഇന്ത്യന്‍ സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ യു.എ.ഇ യില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ന്ത്യന്‍ ബാങ്കുകളിലും അവസരം ഒരുക്കണമെന്ന് ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ.റഹീം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വച്ചു ഇന്നു നടക്കുന്ന പ്രവാസി ഭാരതി കോണ്‍ഫറസില്‍ ക്ഷണിതാവായി ഇപ്പോള്‍ ഡല്‍ഹിലുള്ള അഡ്വക്കേറ്റ് റഹീം ഇക്കാര്യവുമായി ബന്ധപ്പെട്ടു വിദേശകാര്യമന്ത്രിയേയും കാണുന്നുണ്ട്.  ഇന്‍ഡ്യയില്‍ നിന്നും യു.എ.ഇ യിലേക്ക്്് വരുന്ന ഇന്‍ഡ്യാക്കാര്‍ക്ക് വഴിച്ചിലവിനും മറ്റുമായി നിയമാനുസരണം കൊണ്ടു വരാവുന്ന ഇന്‍ഡ്യന്‍ കറന്‍സി 500, 1000 നോട്ടുകാളായാണ് കൊണ്ടുവരാന്‍ സൗകര്യം. ഈ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ഇവ കൈവശമുള്ള ഇന്‍ഡ്യാക്കാര്‍ക്ക് നിയമവിധേയമായി ഈ നോട്ടുകള്‍ യു.എ.ഇ യിലെ ഇന്‍ഡ്യന്‍ ബാങ്കുകളില്‍ മാറ്റി വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നതാണ് ആവശ്യം. മറ്റു സംഘടനകളും ഇക്കാര്യം കാണിച്ച് ബഹുമാനപ്പെട്ട ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്കണമെന്ന് അഡ്വക്കേറ്റ് വൈ.എ. റഹീം പ്രസ്ഥാവനയില്‍ അഭ്യര്‍ത്ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 302 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day