|    Dec 10 Sat, 2016 10:26 am

പ്രവാസികളെ ചൂഷണം ചെയ്യുന്നുവെന്ന്കേരളാ പ്രവാസി ഫോറം

Published : 8th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പ്രവാസികളെ മറ്റു മേഖലകള്‍ക്കൊപ്പം സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും ചൂഷണം ചെയ്യുന്നതായി കേരളാ പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രവാസി ഫോറം കോ ഡിനേറ്ററുമായ വി എം സുലൈമാന്‍ മൗലവി പറഞ്ഞു. വാഴൂര്‍ ചാമംപതാല്‍ സീനത്ത് ബില്‍ഡിങില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.അന്യനാടുകളില്‍ പോയി നാടിനു വേണ്ടിയും സ്വന്തം കുടുംബത്തിനു വേണ്ടിയും പകലന്തിയോളം കഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെത്തുമ്പോള്‍ വന്‍ ചൂഷണമാണ് നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്ദുല്‍ ലത്തിഫ് മറ്റത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ റഫീഖ് കരോട്ട് മുറിയില്‍, ഷിഹാബ് പാറയില്‍ കോളനി സംസാരിച്ചു. തുടര്‍ന്ന് പ്രവാസി  ഫോറം വാഴൂള്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് സിദ്ധീക്ക് ദാറുല്‍ മുനീറ, വൈസ് പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ സെക്രട്ടറി നവാസ് കരിമ്പില്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ പൊന്‍കുന്നം, ഖജാഞ്ചി ഷിഹാബ് പാറയില്‍കോളനി, കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് ബഷീര്‍, ശാന്തമ്മ, ശോശാമ്മ എന്നിവരെയും തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day