|    Oct 28 Fri, 2016 12:16 am
FLASH NEWS

പ്രവാചക വൈദ്യചികില്‍സയുടെ പേരില്‍ നടക്കുന്നത് തട്ടിപ്പെന്ന് ഷാഫി സുഹൂരിയുടെ മുന്‍ മാനേജര്‍

Published : 28th March 2016 | Posted By: G.A.G
SHAFI-NEW

ഷാഫി സുഹൂരി

കോഴിക്കോട്: പ്രവാചക വൈദ്യത്തിന്റെ പേരില്‍ കോഴിക്കോട്ട് അറസ്റ്റിലായ ഡോ. ഷാഫി സുഹൂരി നടത്തുന്നത് തട്ടിപ്പാണെന്ന് മുന്‍ മാനേജര്‍ നിലമ്പൂര്‍ സ്വദേശി ടി കെ ജംഷീര്‍. ചികില്‍സയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ഇയാളുടെ രീതിയെന്നും ഇയാളെ രക്ഷിക്കാന്‍ പോലിസും കൂട്ട് നില്‍ക്കുകയാണെന്ന് ജംഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനു മുമ്പിലുള്ള അല്‍ഫ കോംപ്ലക്‌സിലെ ഡോ. അബ്ദുല്ല ഫൗണ്ടേഷനിലാണ് ഷാഫി സുഹൂരി പ്രവാചക വൈദ്യ ചികില്‍സ നടത്തുന്നത്. ചികില്‍സയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ഇയാളുടെ രീതി. ചെറിയ പെണ്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ നിരവധി പേര്‍ ഇങ്ങനെ വഞ്ചിതരായിട്ടുണ്ട്. പുറത്തറിഞ്ഞാല്‍ കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളോര്‍ത്ത് പലരും സംഭവം മൂടിവയ്ക്കുകയാണ്. ഇയാള്‍ക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നതിനുള്ള കണ്ണികളായും ചില സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജംഷീര്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സംശയമുണ്ടായിരുന്നെങ്കിലും തെളിവുകളൊന്നും തനിക്ക് ലഭിച്ചിരുന്നില്ല. പിന്നീട് ഡോക്ടറുടെ മൊബൈലില്‍ നിന്ന് ചികില്‍സയ്‌ക്കെത്തുന്ന സ്ത്രീകളുടെ അശ്ലീല പടങ്ങള്‍ ലഭിച്ചതോടെയാണ് അവിടെ നടക്കുന്നത് തട്ടിപ്പാണെന്ന് മനസ്സിലായത്. അന്ന് തന്നെ താന്‍ അവിടെ നിന്ന് രാജിവയ്ക്കുകയും കഴിഞ്ഞ മാസം 26ന് എസിപിക്കും വെള്ളയില്‍പോലിസ് സ്‌റ്റേഷനിലും ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, പോലിസ് ഇതില്‍ നടപടിയെടുക്കാന്‍ വൈകി.
ഇപ്പോള്‍ മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് വെള്ളയില്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ വൈദ്യന്‍ എന്ന പേരില്‍ ഇയാള്‍ക്കെതിരേ നേരത്തെ വെള്ളയില്‍ പോലിസ് കേസെടുത്തിരുന്നു. അന്ന് 12ദിവസം റിമാന്റില്‍ കിടന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. ആ കേസ് ഇപ്പോഴും നിലവിലുണ്ട്.

അഞ്ച് തരം തെറാപ്പികളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും നടത്തുന്നത്. ഇതില്‍ ഓരോന്നിനും ലക്ഷങ്ങളാണ് ഈടാക്കുന്നത്. പരാതി പിന്‍വലിച്ചാല്‍ നാലുലക്ഷം രൂപ തരാമെന്നു തനിക്ക് ഓഫറുണ്ടായിരുന്നു. എന്നാല്‍,  ഇനിയൊരാളും തട്ടിപ്പിനിരയാവാതിരിക്കാനാണ് താന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി കണ്ട് ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പ്രവാചകന്റെ പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന ഇയാള്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കണമെന്നും ജംഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 903 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day