|    Dec 4 Sun, 2016 7:26 am
FLASH NEWS

പ്രവാചക കാര്‍ട്ടൂണ്‍: ഡാനിഷ് പത്രത്തിനെതിരേ മുന്‍ എഡിറ്റര്‍

Published : 2nd November 2016 | Posted By: mi.ptk

danish-editor

കോപന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ ഭീകരവാദിയാക്കി കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തുകയും അതിനെതിരേ ലോകവ്യാപകമായി ഉയര്‍ന്ന വിമര്‍ശനങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡാനിഷ് പത്രത്തിനെതിരേ മുന്‍ എഡിറ്റര്‍ ഫഌമിങ് റോസ്. 2005ല്‍ വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തിയ ജിലാന്‍ഡ്‌സ് പോസ്റ്റന്‍ പത്രത്തിന്റെ സാംസ്‌കാരികവിഭാഗം എഡിറ്ററായിരുന്ന ഫഌമിങ് റോസ് പത്രത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം വെറും കാപട്യമാണെന്ന് ആരോപിക്കുന്നു. റോസ് പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിന് 42 കാര്‍ട്ടൂണിസ്റ്റുകളെയാണ് സമീപിച്ചിരുന്നത്. അവരില്‍ 12 പേരാണ് കാര്‍ട്ടൂണ്‍ നല്‍കാമെന്നു സമ്മതിച്ചതെന്ന് ഫഌമിങ് റോസ് ഈയിടെ രചിച്ച ദ പൊസസ്ഡ് എന്ന പുസ്തകത്തില്‍ പറയുന്നു. കര്‍ട് വെസ്റ്റര്‍ഗാഡ് എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു മുഹമ്മദ് നബിയെ ഏറ്റവും മോശമാക്കി കാര്‍ട്ടൂണ്‍ വരച്ചത്. ഇത് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2015ല്‍ പാരിസിലെ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫിസില്‍ അല്‍ഖാഇദ നടത്തിയ സ്‌ഫോടനത്തില്‍ ഇയാള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.പിന്നീട് കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതിന്  പത്രം തനിക്ക് ഏറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് ഫഌമിങ് റോസ് പറയുന്നത്. റേഡിയോ-ടിവി പരിപാടികളില്‍ പങ്കെടുക്കരുത്, പൊതുയോഗങ്ങളും ചര്‍ച്ചകളും ഒഴിവാക്കണം, മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയരുത്, കാര്‍ട്ടൂണുകളെക്കുറിച്ച് അഭിപ്രായം പറയരുത് എന്നീ നിയന്ത്രണങ്ങളാണ് പത്രം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം താല്‍ക്കാലികമാണെന്നു പറഞ്ഞിരുന്നെങ്കിലും അത് തുടര്‍ന്നപ്പോള്‍ റോസ് അമേരിക്കയിലേക്കു പോയി. ഇപ്പോള്‍ റോസ് വാഷിങ്ടണിലെ കേതോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ ഫെലോ ആയി ജോലി ചെയ്യുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 958 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day