|    Dec 4 Sun, 2016 7:23 am
FLASH NEWS

പ്രമേഹത്തിനെതിരേ ബോധവല്‍ക്കരണവുമായി കൂട്ടനടത്തം

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍, ജില്ലാ പഞ്ചായത്ത്, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി എന്നിവയുടെ നേതൃത്വത്തി ല്‍ ഡയബറ്റിക് വാക്കും ടെയിനേഴ്‌സ് ട്രെയിനിങും സംഘടിപ്പിച്ചു. പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച് പഴയ ബസ്സ്റ്റാന്റ് വഴി ജില്ലാ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.പി കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ലതീഷ്, കേരള ഡയബെറ്റിക് പ്രിവന്‍ഷന്‍ പ്രോഗ്രാം പ്രൊജക്റ്റ് മാനേജര്‍ ഡോ. ബി സജിത, കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ എന്‍ രാജേഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day