|    Dec 4 Sun, 2016 3:46 pm

പ്രഭുരാജ് വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും

Published : 2nd November 2016 | Posted By: SMR

കോഴിക്കോട്: പ്രഭുരാജ് വധക്കേസില്‍ പ്രാരംഭ വിചാരണ നടപടികള്‍ മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ മുമ്പാകെ ഇന്നാരംഭിക്കും. കേസിലുള്‍പ്പെട്ട 34 പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. പ്രതികള്‍ ഹാജരാവുന്ന മുറക്ക് കുറ്റപത്രത്തിന്‍മേലുള്ള വാദം കേള്‍ക്കും. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ച ശേഷം സാക്ഷിവിചാരണക്കുള്ള തിയ്യതി കോടതി നിശ്ചയിക്കും.2013 സെപ്തംബര്‍ എട്ടിന് രാത്രി ഒമ്പതോടെ കുണ്ടുപ്പറമ്പ്-കാരപ്പറമ്പ് ബൈപ്പാസ് റോഡില്‍ ബൈക്കില്‍ ടൗണിലേക്ക് പോവുകയായിരുന്ന പ്രഭുരാജിനെ(21)യും സുഹൃത്ത് താരീഖിനെ(23)യും ഒരു സംഘം ആളുകള്‍ തടഞ്ഞുവെക്കുകയും ഇരുമ്പ് പൈപ്പ്, പട്ടിക, നഞ്ചക്ക്, കത്തി മുതലായ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒന്നാം പ്രതി മുഷ്താഖ്(21) കത്തിയെടുത്ത് പ്രഭുരാജിന്റെ വയറ്റത്ത് കുത്തിയെന്ന് പോലിസ് പറയുന്നു. പ്രഭുരാജിന്റെ സുഹൃത്ത് താരീഖിന് മൂക്കിന്റെ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകം, വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. മുന്‍ വൈരാഗ്യമാണ് സംഭവത്തിനുകാരണം. കരാട്ടെ, കിക്ക് ബോക്‌സിങ് പരിശീലിക്കുന്നവരാണ് കൊല്ലപ്പെട്ട പ്രഭുരാജും മിക്ക പ്രതികളും.  65 പേരാണ് സാക്ഷികളായുള്ളത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതനാണ് ഹാജരാകുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day