|    Dec 8 Thu, 2016 1:22 pm
FLASH NEWS

പ്രധാനാധ്യാപിക അധികാരം കൈയാളുന്നതിനെതിരേ നടപടി വേണം

Published : 7th November 2016 | Posted By: SMR

പാലക്കാട്: അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായ സെന്റ് സെബാസ്റ്റ്യന്‍സ് എയ്ഡഡ് യുപി സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്നാമേരി നിയമ വിരുദ്ധമായി വിദ്യാലയത്തിന്റെ അധികാരം കയ്യാളുന്നതിനെക്കിറിച്ച് അന്വേഷണം നടത്തി കുറ്റവാളിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ വേദി ആവശ്യപ്പെട്ടു.
സസ്‌പെന്‍ഷനിലായി ആദ്യത്തെ മൂന്ന് ദിവസം പ്രധാനാധ്യാപികയുടെ കസേരയിലിരിക്കാതെ വിദ്യാലയത്തിലും ആഫീസിലും സാന്നിധ്യം ഉറപ്പാക്കി ഇവര്‍ പ്രധാനാധ്യാപികയുടെ അധികാരം വിനിയോഗിച്ചു കൊണ്ടിരുന്നു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ പ്രധാനാധ്യാപികയുടെ കസേരയിലിരുന്നുതന്നെ വിദ്യാലയത്തില്‍ അധികാരം വിനിയോഗിക്കുന്നു.
അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായ പ്രതി നിയമവിരുദ്ധമായി വിദ്യാലയത്തി ല്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച് കൊണ്ട് അധികാരം കയ്യാളുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിയമലംഘനം നടത്തുന്ന കുറ്റവാളിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, എഇഒ തുടങ്ങിയവര്‍ക്ക് ബാലാവകാശം  സംരക്ഷണ വേദി പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day