|    Dec 8 Thu, 2016 9:33 pm
FLASH NEWS

പ്രധാനാധ്യാപകര്‍ക്കെതിരേ കര്‍ശന നടിപടിക്ക് ആരോഗ്യവകുപ്പ് ശുപാര്‍ശ

Published : 17th November 2016 | Posted By: SMR

കോട്ടക്കല്‍: ആവശ്യത്തിന് ശൗചാലയങ്ങളില്ലാത്ത മുന്നൂറിലധികം സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളിലെ പ്രധാനധ്യാപകര്‍ക്കെതിരേ കര്‍ശന നടിപടിക്ക് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പാവും നടപടിയെടുക്കുക. ശുചിത്വം ലക്ഷമിട്ട് ആരോഗ്യ വകുപ്പിന്റെ സേവ് കേരള പദ്ധതിയുടെ ഭാഗമായാണ് ആറുമാസം മുമ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പരിശേധന നടത്തിയത്. 772 സ്‌കൂളുകളില്‍ ആവശ്യത്തിന് ശൗചാലയങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 425 സര്‍ക്കാര്‍ സ്‌കൂളുകളും 349 എയ്ഡഡ് സ്വകാര്യ സ്‌കൂളുകളും ഉള്‍പ്പെടും. അതോടൊപ്പം സ്‌കൂള്‍ ഹോസ്റ്റലുകളിലും ഇതുതന്നെ സ്ഥിതിയെന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന് 1,789 സ്‌കൂളുകള്‍ക്കും 52 ഹോസ്റ്റലുകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ അടുത്ത അധ്യായന വര്‍ഷാരംഭത്തില്‍ പരിഹരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. അല്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു കൊടുത്തിയിരുന്നെങ്കിലും ആറു മാസം കഴിഞ്ഞിട്ടും പകുതിയോളം സ്‌കൂളുകള്‍ മാത്രമാണ് കുറവു പരിഹരിച്ചത്. ആവശ്യത്തിന് ഫണ്ടില്ലെന്ന് കാണിച്ചാണ് പ്രവര്‍ത്തിതുടങ്ങാത്തത്. ആരോഗ്യവകുപ്പ് വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പ്രശ്‌നങ്ങള്‍ അധികൃതരുടെ ഇടപെടലിലൂടെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day