|    Dec 5 Mon, 2016 3:46 am

പ്രധാനമന്ത്രി സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പഠിക്കണമെന്ന്

Published : 17th November 2016 | Posted By: SMR

പത്തനംതിട്ട: താലി കെട്ടിയ ഭാര്യയെ ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് താനെന്ന് വീമ്പു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു വേണ്ടി സമ്പത്തും കുടുംബവും ഉള്‍പ്പടെ സര്‍വവും ത്യജിച്ച് രാജ്യത്തിനു വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ ഉള്‍പ്പടെ ഉള്ളവരുടെ ചരിത്രം പഠിച്ചു കാണില്ലെന്ന് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് പറഞ്ഞു. ബ്രിട്ടീഷ് ‘രണാധികാരികളോട് ഇന്ത്യ വിട്ടു തരൂ ചോദിക്കുന്ന പണം തരാം എന്ന് പറഞ്ഞ മോട്ടിലാല്‍ നെഹ്‌റു ജനിച്ചു വളര്‍ന്ന ആനന്ദ’വനും തീന്‍മൂര്‍ത്തി ‘വനും ഉള്‍പ്പടെ സര്‍വ്വവും രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച ചരിത്രവും നരേന്ദ്ര മോദിയ്ക്ക് ഓര്‍മ്മ ഉണ്ടാവില്ല. സര്‍വ്വസമ്പത്തില്‍ വളര്‍ന്ന് എല്ലാം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യജിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദനത്തില്‍ മുഖ്യ പങ്ക് വഹിച്ച് ആദ്യ പ്രധാനമന്ത്രിയായി രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകിയ രാഷ്ട്ര ശില്പി എന്ന് ലോകം അറിയുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിന് ഒരു പുഷ്പമെങ്കിലും സമര്‍പ്പിക്കാന്‍ മടി കാണിച്ച മോദിയുടെ കപട നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മോഹന്‍രാജ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day