|    Dec 4 Sun, 2016 3:16 am
FLASH NEWS

പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്എസ്ഡിപിഐ പ്രതിഷേധം

Published : 16th November 2016 | Posted By: SMR

പരപ്പനങ്ങാടി: സാമ്പത്തിക അടിയന്തരാവസ്ഥക്കെതിരേ എസ്ഡിപിഐ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. 500, 1000 രൂപകള്‍ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ദുരവസ്ഥക്കെതിരെയാണ് പ്രതിഷേധം. പ്രകടനത്തിന് കെ സിദ്ധീഖ്, അഷ്‌റഫ് ചിറമംഗലം, റാഫി നേതൃത്വം നല്‍കി. പൊന്നാനി: പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം മണ്ഡലം ജോയിന്റ് സെക്രട്ടറി കുഞ്ഞന്‍ ബാവ ,മുനിസിപ്പല്‍ പ്രസിഡണ്ട് സലാം മുക്കാടി, സി റംഷാദ് നേതൃത്വം നല്‍കി.കോട്ടക്കല്‍: കോട്ടക്കല്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടക്കലില്‍ പ്രകടനം നടന്നു. മുന്‍സിപ്പല്‍ സെക്രട്ടറി എം അബദുല്‍റഷീദ്, ടി ശാഹുല്‍, ഷാഹുല്‍ഹമീദ് കോട്ടക്കല്‍, ഇ വി ബീരാന്‍കുട്ടി, ശരീഫ് വില്ലന്‍ നേതൃത്വം നല്‍കി.ചങ്ങരംകുളം: കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എസ്ഡിപിഐ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. നരേന്ദ്ര മോഡിയുടെ കോലത്തില്‍ പ്രതികാത്മകമായി ചെരുപ്പ് കൊണ്ടടിച്ചു പ്രതിഷേധിച്ചു. എസ്ബിടി ബാങ്കിന് സമീപത്ത് നടന്ന പ്രതിഷേധയോഗം പൊന്നാനി മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പാവിട്ടപുറം ഉദ്ഘാടനം ചെയ്തു.ഹസന്‍ ചിയ്യാനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സാദിഖ് പെരുമുക്ക്, സലീം മൂക്കുതല സംസാരിച്ചു.റഷീദ് കഞ്ഞിയുര്‍ ,ബീരാന്‍ കുട്ടി, കെവി മുഹമ്മദ് മൂക്കുതല, അലി കക്കിടിപ്പുറം, നേത്യത്വം നല്‍കി. എടപ്പാളില്‍ നടന്ന എസ്ഡിപിഐ  പ്രതിഷേധ പ്രകടനത്തിന് ഹംസ കൊടക്കാട്, ഹൈ ദര്‍, മുസ്തഫ തങ്ങള്‍,കെ നൗഷാദ്, ലത്തീഫ് വള്ളത്തോള്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day