|    Oct 22 Sat, 2016 10:50 am
FLASH NEWS

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; വീട് നിര്‍മാണത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതായി ചിറ്റാറ്റുകര പഞ്ചായത്ത്

Published : 1st July 2016 | Posted By: SMR

പറവൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആവശ്യമായ രീതിയില്‍ പുനസംഘടിപ്പിക്കണമെന്ന് സമൂ—ത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് നീതിപൂര്‍വമായ നടപടിയുണ്ടാവണമെന്നും ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റി വിഷയം ഐകകണ്‌ഠ്യേന പാസാക്കി. രണ്ടാം വാര്‍ഡ് മെംബര്‍ എ ഐ നിഷാദ് അവതാരകനും 14ാം വാര്‍ഡ് മെംബര്‍ പി സി നീലാംബരന്‍ അനുവാദകനുമായാണ് പ്രമേയം കൊണ്ടുവന്നത്.
ചിറ്റാറ്റുകര പഞ്ചായത്തില്‍ ഐഎവൈ, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്കും ദുര്‍ബലര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ വീട് നിര്‍മിക്കുന്നതിന് സഹായകരമായ പദ്ധതിയായിരുന്നു. ഇതനുസരിച്ച് നിരവധി വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ പിഎംവിവൈ പദ്ധതി നടപ്പാക്കിയതോടെ ഐഎവൈ പദ്ധതി അട്ടിമറിക്കപ്പെട്ട നിലയിലായി. ഐഎഐ പദ്ധതി നിര്‍വഹണം ചെയ്യുന്നതില്‍ ഗ്രാമസഭകള്‍ക്കും വാര്‍ഡ് മെംബര്‍മാര്‍ക്കും വലിയ പ്രധാന്യം ഉണ്ടായിരുന്നു. ഇതു പ്രകാരം ഗ്രാമസഭകളായിരുന്നു ഗുണഭോക്തക്കളെ കണ്ടെത്തിയിരുന്നത്. ഈ പദ്ധതി 650 മുതല്‍ 710 ചതുരശ്ര അടി വരെ വിസ്തീര്‍ണം അനുവദനീയമായിരുന്നു. 2012 മുതല്‍ 2017 വരെയുള്ള സമയത്തേക്കായിരുന്നു ഗ്രാമസഭ അംഗീകാരം നല്‍കിയത്. ഈ ലിസ്റ്റ് പ്രകാരം ഇനിയും 30 ശതമാനം ഗുണഭോക്തക്കള്‍ വീട് പണി ചെയ്യാനുണ്ട്. എന്നാല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കും മുമ്പ് പിഎംവിവൈ നടപ്പാക്കിയത് പാവപ്പെട്ട വീടില്ലാത്തവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ പദ്ധതി പ്രകാരം 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ മാത്രമേ സാധിക്കു. 410 ചതുരശ്ര അടിയുടെ കുറവാണ് ഇതിലൂടെ ഗുണഭോക്തക്കള്‍ക്ക് നഷ്ടമായിട്ടുള്ളത്. ഈ കുറഞ്ഞ അളവില്‍ വീട് നിര്‍മിക്കാന്‍ പാവപ്പെട്ടവര്‍ മുന്നോട്ട് വരാത്ത സ്ഥിതി വിശേഷമാണ്. തന്നെയുമല്ല പിഎംവിവൈ ലിസ്റ്റില്‍ ഉള്ള ഗുണഭോക്തക്കളില്‍ ഭൂരിഭാഗവും മുന്‍ പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
2011ലെ സാമ്പത്തിക ജാതി സെന്‍സിനെ അടിസ്ഥാനമാക്കി തയ്യറാക്കിയ ഗുണഭോകൃത ലിസ്റ്റില്‍ അര്‍ഹരായവര്‍ ഇടംപിടിക്കാതെ പോയി. അതിനാല്‍ വീടില്ലാത്തവര്‍ ലിസ്റ്റില്‍നിന്ന് പുറത്താവുകയും വീടുള്ളവര്‍ ലിസ്റ്റില്‍ ഉള്‍പെടുകയും ചെയ്തു. ഗുണഭോകൃത ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതയാണ് ഇതിന് കാരണം. വാര്‍ഡ് തലത്തില്‍ ഗുണഭോക്താവിനെ കണ്ടെത്തുന്ന സമിതിയില്‍ വാര്‍ഡ് മെംറെ ഒഴിവാക്കിയതാണ് ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. അതുകൊണ്ടു തന്നെ പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും ജനാധിപത്യ വിരുദ്ധമായ നിയമം നീക്കം ചെയ്യണമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day