|    Dec 4 Sun, 2016 7:20 am
FLASH NEWS

പ്രധാനമന്ത്രിയെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങള്‍. കഴിഞ്ഞദിവസം രാത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ച ഉടന്‍ തന്നെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. കറന്‍സികള്‍ ചവറായി എന്ന നിലയിലായിരുന്നു ആദ്യത്തെ പ്രതികരണങ്ങള്‍.
വിജയ് മല്ല്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിളിച്ച് താന്‍ തിരിച്ചുവന്ന് എല്ലാ കടബാധ്യതകളും തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അത് 1000, 500 നോട്ടുകളായി മാത്രമേ നല്‍കൂ എന്നും പറഞ്ഞെന്നുമായിരുന്നു ഗിവിന്ദ് മിശ്രയുടെ ട്വീറ്റ്. ഇനി പേഴ്‌സിനു പകരം ഹാന്റ് ബാഗ്  വാങ്ങണമെന്നായിരുന്നു മറ്റൊരു കമന്റ്. മോദിജി അസാധുവാക്കി കറന്‍സികള്‍ ആളുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനാലാണ് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് നിറഞ്ഞതെന്നായിരുന്നു റിതിക നഥാനിയുടെ ട്വീറ്റ്. ആദ്യമായി ഇന്ത്യയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു കാര്യത്തില്‍ ഒരുമിച്ചു. അത് 1000, 500 നോട്ടുകള്‍ കള്ളപ്പണമാക്കി എണ്ണുന്നതിനാണെന്നായിരുന്നു മറ്റൊരു കമന്റ്. കറന്‍സികള്‍ ടിഷ്യു പേപ്പറായി ഉപയോഗിക്കാമെന്നു ചിലര്‍. വാഹന പരിശോധനയ്ക്കിടെ പോലിസിന് കോഴയായി 1000, 500 രൂപ കൊടുത്താലുള്ള പ്രതികരണമാണ് ചിലര്‍ ട്രോളാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day