|    Dec 6 Tue, 2016 2:07 am
FLASH NEWS

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചത് ജനാധിപത്യ ധ്വംസനം

Published : 25th November 2016 | Posted By: SMR

പത്തനംതിട്ട: സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനത്തിനെതിരേ നിയമസഭ പാസ്സാക്കിയ പ്രമേയത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചത് ജനാധിപത്യധ്വംസനവും കേരളത്തോടുള്ള വെല്ലുവിളിയുമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.മുന്‍ മന്ത്രി വി പി രാമകൃഷ്ണ പിള്ളയുടെ അനുസ്മരണ സമ്മേളനം പത്തനംതിട്ടയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന കമ്മിറ്റിയംഗം ആര്‍ എം ഭട്ടതിരി അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ദേശീയ സമിതിയംഗം കെ എസ് ശിവകുമാര്‍, ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി സലിം പി ചാക്കോ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജി പ്രസന്നകുമാര്‍, കലാനിലയം രാമചന്ദ്രന്‍ നായര്‍, മണ്ഡലം സെക്രട്ടറി സി ജി രാജശേഖരന്‍ നായര്‍, ചന്ദനപ്പള്ളി കരുണാകരന്‍, ഷാഹിദാ ഷാനവാസ്, മിനി എബി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day