|    Dec 10 Sat, 2016 10:31 am

പ്രധാനമന്ത്രിയുടെ സമീപനം സ്വേച്ഛാധിപത്യപരം: അഡ്വ. തോമസ് ഉണ്ണിയാടന്‍

Published : 30th November 2016 | Posted By: SMR

തൃശൂര്‍: നോട്ട് വിഷയത്തില്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയും ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനം സ്വേചാധിപത്യപരമാണെന്ന് കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജന. സെക്രട്ടറി അഡ്വ. തോമസ് ഉണ്ണിയാടന്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാകമ്മിറ്റി തൃശൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരപ്രവര്‍ത്തനത്തേയും കള്ളനോട്ടിനേയും കള്ളപ്പണത്തേയും ഇല്ലായ്മ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ എതിര്‍ക്കുന്നില്ല. പക്ഷേ ഈ തീരുമാനം മൂലം പൊതുജനത്തിനും സഹകരണ മേഖലയ്ക്കും ഉണ്ടായ കടുത്ത ആഘാതം മനസ്സിലാക്കാതിരുന്നത് തികച്ചും ക്രൂരമാണെന്ന് ഉണ്ണിയാടന്‍ ചൂണ്ടികാട്ടി. ജില്ലാ പ്രസിഡന്റ് എം ടി തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബേബി മാത്യു കാവുങ്കല്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, സി വി കുരിയാക്കോസ്, ബേബി നെല്ലിക്കുഴി, അഡ്വ. സി എ ജോണി, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജോര്‍ജ്ജ് പായപ്പന്‍, ജോണി ചിറ്റിലിപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day