|    Dec 11 Sun, 2016 5:17 pm
FLASH NEWS

പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ഫയലുകള്‍ ഹാജരാക്കണം

Published : 29th October 2016 | Posted By: SMR

Modi-desp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ഈ രേഖകള്‍ നല്‍കാന്‍ സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി മന്ത്രാലയം വിസമ്മതിച്ചിരുന്നു. കമ്മഡോര്‍ (റിട്ട) ലോകേഷ് ബത്രയായിരുന്നു പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ ചെലവുകള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകളില്‍ സുരക്ഷയ്ക്ക് ആശങ്കയുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് അവ ഹാജരാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥൂര്‍ നിര്‍ദേശം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 318 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക