|    Dec 3 Sat, 2016 3:48 am
FLASH NEWS

പ്രദേശവാസികള്‍ക്ക് അര്‍ഹമായ ജോലി നല്‍കിയില്ല: കേന്ദ്ര സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ വീണ്ടും ആത്മഹത്യാ ഭീഷണി

Published : 4th November 2016 | Posted By: SMR

പെരിയ: ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പെരിയയിലെ കേന്ദ്ര സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി വീണ്ടും യുവാക്കളുടെ ആത്മഹത്യാഭീഷണി. പ്രദേശത്തെ എട്ടോളം യുവാക്കളാണ് ഇന്നലെ രാവിലെ കേന്ദ്രസര്‍വകലാശാല കാംപസിലെ കെട്ടിടത്തില്‍ കയറിയത്. ഒരുമാസം മുമ്പ് പ്രദേശത്തെ പന്ത്രണ്ടോളം യുവാക്കള്‍ കേന്ദ്രസര്‍വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അര്‍ഹതപ്പെട്ട തദ്ദേശവാസികളെ ഒഴിവാക്കി പുറമെനിന്നുള്ളവരെ നിയമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ‘
കേന്ദ്രസര്‍വകലാശാലയ്ക്ക് വേണ്ടി ഇവരുടെ സ്ഥലം ഏറ്റെടുത്തപ്പോള്‍ പകരം ജോലി നല്‍കാമെന്ന് അധികൃതര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാതിരുന്നതിനാലാണ് നാട്ടിലെ ഒരുകൂട്ടം യുവാക്കള്‍ ഒക്‌ടോബര്‍ ആറിന് കേന്ദ്രസര്‍വകലാശാല കെട്ടിടത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നത്. കെട്ടിടത്തില്‍ കയറിയ യുവാക്കള്‍ പിറ്റേദിവസം ഉച്ചവരെ കെട്ടിടത്തില്‍ തങ്ങുകയും ഇപ്പോള്‍ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.
പോലിസും ഫയര്‍ഫോഴ്‌സും യുവാക്കളെ താഴെയിറക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവര്‍ കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് സബ്കലക്ടര്‍ മൃണ്‍മയി ജോഷിയുടെ സാന്നിധ്യത്തില്‍ കേന്ദ്രസര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് യുവാക്കള്‍ താഴെയിറങ്ങിയത്.
എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ തുടര്‍ന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാതിരുന്നതോടെയാണ് ആദ്യം സമരം നടത്തിയവരില്‍ എട്ടുപേര്‍ വീണ്ടും ഇന്നലെ കേന്ദ്രസര്‍വകലാശാല കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഈ മാസം 11ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഇന്നലെ സമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഇവര്‍ക്ക് ജോലി നല്‍കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും സ്ഥലം ഏറ്റെടുത്ത് യൂനിവേഴ്‌സിറ്റിക്ക് കൈമാറുമ്പോള്‍ അതിലുള്ള ബാധ്യത തീര്‍ക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമാണ് എംഎച്ച്ആര്‍ഡി യൂനിവേഴ്‌സിറ്റിയെ രേഖാമൂലം അറിയിച്ചതെന്നാണ് അധികൃതരുടെ വാദം. അതുകൊണ്ടുതന്നെ ജോലി നല്‍കാന്‍ തങ്ങള്‍ക്ക് ആവില്ലെന്നാണ് യുനിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day