|    Dec 6 Tue, 2016 9:27 pm
FLASH NEWS

പ്രഥമ സാരംഗ പുരസ്‌കാര വിതരണംമുഖ്യമന്ത്രി നിര്‍വഹിക്കും

Published : 2nd December 2016 | Posted By: SMR

ആലപ്പുഴ: സാരംഗ ഫൗണ്ടേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ ഉദ്ഘാടനവും പ്രഥമ സാരംഗ പുരസ്‌കാര വിതരണവും ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് ആറിന് ഹരിപ്പാട് നഗരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹരിപ്പാട് നഗരത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാവും.വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകള്‍ക്കാണു പുരസ്‌കാരം നല്‍കുക. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ദൃശ്യമാധ്യമ രംഗത്ത് മികവ് തെളയിച്ച കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മോഹിനിയാട്ട നര്‍ത്തകിയും ഗവേഷകയുമായ ഡോ. മേതില്‍ ദേവിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ പ്രതിബദ്ധത തെളിയിച്ച കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് സജി ചെറിയാന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 33,333 രൂപയും ശില്‍പവും പ്രശസ്തിപത്രവും  അടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ഡോ. ജെ എസ് ശര്‍മ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പരിപാടിയോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക ദെലീമയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും.  അന്യംനിന്നു പോവുന്ന ഓണാട്ടുകരയുടെ തനത് കലകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി പരിശീലനം നല്‍കുക, വിവിധ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പഠന സെമിനാറുകളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് ഫോറത്തിന്റെ ലക്ഷ്യം. ഫോറം ജനറല്‍ കണ്‍വീനര്‍ എസ് രാധാകൃഷ്ണകുമാര്‍, ചെയര്‍മാന്‍ കെ ജി മന്മഥന്‍ നായര്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. ടി എസ് താഹ, ചെറിയാന്‍ കല്‍പ്പകവാടി, ഡോ. ജനാര്‍ദ്ദന ശര്‍മ, അഡ്വ. എം എം അനസ് അലി, ടി പി ശശികുമാര്‍  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day